സമൂഹ അടുക്കളയിലേക്ക് സാധനങ്ങൾ നൽകി ഫയർഫോഴ്‌സ് - covid 19
ചെങ്കൽ ചൂള ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷനിലെ ജീവനക്കാർ സമഹാരിച്ച പച്ചക്കറികൾ ഉൾപ്പടെയുള്ള സാധനങ്ങളാണ് സമൂഹ അടുക്കളയിലേക്ക് നൽകിയത്
കമ്മ്യൂണിറ്റി കിച്ചണിലേക്ക് സാധനങ്ങൾ നൽകി ഫയർഫോഴ്‌സ്
തിരുവനന്തപുരം: സമൂഹ അടുക്കളയിലേക്ക് സാധനങ്ങൾ നൽകി മാതൃകയായി ഫയർഫോഴ്‌സ്. ചെങ്കൽ ചൂള ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷനിലെ ജീവനക്കാർ സമഹാരിച്ച പച്ചക്കറികൾ ഉൾപ്പടെയുള്ള സാധനങ്ങളാണ് സമൂഹ അടുക്കളയിലേക്ക് നൽകിയത്. വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്ത് സാധനങ്ങൾ ഏറ്റുവാങ്ങി. നാട് കടന്നു പോകുന്ന പ്രതിസന്ധി ഘട്ടത്തെ അതിജീവിക്കാൻ ഫയർഫോഴ്‌സ് നടത്തുന്ന പ്രവർത്തനങ്ങൾ വലുതാണെന്ന് വികെ പ്രശാന്ത് പറഞ്ഞു. 205ഓളം സർക്കാർ ഓഫീസ് ഉൾപ്പടെയുള്ള കെട്ടിടങ്ങൾ ഫയർഫോഴ്‌സിന്‍റെ നേതൃത്വത്തിൽ അണുവിമുക്തമാക്കി.