തിരുവനന്തപുരം: ഫയർ ഫോഴ്‌സിന്‍റെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരം അണുവിമുക്തമാക്കുന്ന പ്രവർത്തനങ്ങൾ തുടരുന്നു. നഗരത്തിലെ പ്രധാന വ്യാപാരകേന്ദ്രമായ സാഫല്യം കോംപ്ലക്‌സ് ഫയർ ഫോഴ്‌സ് അണുവിമുക്തമാക്കി.
തലസ്ഥാനത്ത് ഫയർഫോഴ്‌സിന്‍റെ അണുവിമുക്തമാക്കല്‍ തുടരുന്നു - fire force cleaning
ദൗത്യം ഏറ്റെടുത്ത് ഫയര്‍ ഫോഴ്‌സ്. ലോക്ക് ഡൗണിന് ശേഷവും ശുചീകരണം തുടരും
തലസ്ഥാനത്ത് അണുവിമുക്തമാക്കല്‍ പ്രവർത്തനങ്ങൾ തുടരുന്നു
മെയ് മൂന്നിന് ലോക്ക് ഡൗൺ തീരുന്നതിന് മുന്നോടിയായാണ് അണുവിമുക്തമാക്കൽ പ്രവർത്തനങ്ങൾ. ഷോപ്പിങ് കോംപ്ലക്‌സിന്‍റെ എല്ലാ ഭാഗങ്ങളും ഫയർ ഫോഴ്‌സ് അണുനാശിനി ഉപയോഗിച്ച് ശുചിയാക്കി. വ്യാപാരികളുടെ ആവശ്യത്തെ തുടർന്നായിരുന്നു അണുനശീകരണം. കേരള സർവകലാശാലയുടെ ബസുകളും അണുവിമുക്തമാക്കി. ലോക്ക് ഡൗൺ ആരംഭിച്ചത് മുതൽ തുടങ്ങിയ പ്രവര്‍ത്തനങ്ങൾ ലോക്ക് ഡൗണിന് ശേഷവും തുടരും.