തിരുവനന്തപുരം: തലസ്ഥാനത്തെ എസ്.പി ഫോർട്ട് ആശുപത്രിയിലെ ക്യാൻ്റീനിൽ തീപിടിത്തം. ഫയർഫോഴ്സ് എത്തി തീ അണയ്ക്കുന്നു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. മുറികളിൽ പുക നിറഞ്ഞതിനാൽ ഗുരുതര രോഗികളെ ഒഴിപ്പിച്ചു.
തിരുവനന്തപുരം എസ്.പി ഫോർട്ട് ആശുപത്രിയിൽ തീപിടിത്തം - ഫയർഫോഴ്സ്
ക്യാൻ്റീനിലാണ് തീപിടിത്തം ഉണ്ടായത്
രാവിലെ ഒമ്പത് മണിയോടെയാണ് ആശുപത്രിക്ക് പിന്നിലുള്ള ക്യാൻ്റിൻ കെട്ടിടത്തിൽ തീപിടുത്തം ഉണ്ടായത്. ക്യാൻ്റിനിലെ എക്സ്ഹോസ്റ്റ് ഫാനിൽ നിന്ന് തീ പടരുകയായിരുന്നു. തീ പടർന്ന് ഉടനെ ആശുപത്രിയിലെ സുരക്ഷ ജീവനക്കാർ തീ നിയന്ത്രണ വിധേയമാക്കി. പിന്നാലെ ഫയർ ഫോഴ്സ് എത്തി തീ അണച്ചു.
തീ പടർന്നയുടനെ ആശുപത്രിയിൽ ഉണ്ടായിരുന്ന രോഗികളെ ഉടൻ ഒഴിപ്പിച്ചത് വൻ ദുരന്തം ഒഴിവാക്കി. 32 രോഗികളാണ് ആശുപത്രി കെട്ടിടത്തിൽ ഉണ്ടായിരുന്നത്. ഇതിൽ അത്യാഹിത വിഭാഗത്തിൽ ഉൾപ്പെടെ ചികിത്സയിൽ ഉണ്ടായിരുന്ന 16 രോഗികളെയാണ് മാറ്റിയത്. 12 പേരെ ശാസ്തമംഗലത്തെ എസ്.പി ഫോർട്ടിൻ്റെ ആശുപത്രിയിലേക്കും നാല് പേരെ തൊട്ടടുത്ത കെട്ടിടത്തിലേക്കും മാറ്റി. തീപിടിത്തം സംബന്ധിച്ച് ജില്ലാ കലക്ടർ ഫയർഫോഴ്സിനോട് റിപ്പോർട്ട് തേടി. നിയുക്ത മന്ത്രി ആൻ്റണി രാജു, ജില്ലാ കലക്ടർ നവജ്യോത് ഖോസ, മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു.