തിരുവനന്തപുരം: കരമന പിആര്‍എസ് ആശുപത്രിക്ക് സമീപം ആക്രികടയുടെ ഗോഡൗണില്‍ വന്‍ തീപിടിത്തം. ഉച്ചയ്‌ക്ക് 12 മണിയോടെയാണ് സംഭവം. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു.
ജനവാസ മേഖലയായതിനാല്‍ ആളുകളെ മുഴുവന്‍ പ്രദേശത്ത് നിന്നും ഒഴിപ്പിച്ചു. തുടക്കത്തിൽ ഒരു യൂണിറ്റ് ഫയർഫോഴ്‌സ് മാത്രമാണ് ഉണ്ടായിരുന്നത്. സമീപത്തെ തെങ്ങിലേക്കും അടുത്തുള്ള വീടുകളിലേക്കും കടകളിലേക്കും തീ പടരാനാരംഭിച്ചതോടെ കൂടുതൽ ഫയർഫോഴ്‌സ് യൂണിറ്റുകൾ എത്തി.
തിരുവനന്തപുരം പിആര്‍എസ് ആശുപത്രിക്ക് സമീപം വന്‍ തീപിടിത്തം 50 മീറ്റർ മാത്രം അകലെയുള്ള പിആർഎസ് ആശുപത്രിയിലേക്ക് തീയും പുകയും പടരുന്ന സാഹചര്യം ഒഴിവാക്കാനായതോടെ വൻ അപകടം ഒഴിവായി. ഗോഡൗണില്‍ നിന്നും പൊട്ടിത്തെറി ശബ്‌ദം കേട്ടിരുന്നു. തീപിടിത്തത്തെ തുടര്‍ന്ന് വലിയ രീതിയില്‍ പുക പടര്‍ന്നതോടെ സമീപത്തെ ആശുപത്രിയിലെ രോഗിക്കും ബുദ്ധിമുട്ട് അനുഭവപ്പെട്ടു.
അപകട കാരണം വ്യക്തമല്ല. ഗോഡൗണിന് സമീപത്തെ വീടിനും കേടുപാടുണ്ടായിട്ടുണ്ട്. വീട്ടിലുണ്ടായിരുന്നവരെ സുരക്ഷിതമായി മാറ്റിയതായി അധികൃതര്‍ അറിയിച്ചു.
Also Read: സില്‍വര്‍ ലൈൻ: ചര്‍ച്ചയ്ക്ക് തയ്യാറായി മുഖ്യമന്ത്രി, വിശദീകരണ യോഗം നാളെ