തിരുവനന്തപുരം:തലസ്ഥാന നഗരിയിലെ വെമ്പായത്ത് വൻ തീപിടിത്തം. വെമ്പായത്തുള്ള എ.എൻ ഹാർഡ്‌വെയർ ആൻഡ് പ്ലംബിങ് സാനിറ്ററി ഇലക്ട്രിക്കൽസ് കടയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ അഞ്ച് നില കെട്ടിടം പൂർണമായും കത്തിനശിച്ചു. കോടികളുടെ നഷ്ടമുണ്ടായതാണ് വിവരം.
വെൽഡിങ് മെഷീനിൽ നിന്നും ടിന്നറിലേക്ക് തീപ്പൊരി പടർന്നതാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടം നടക്കുമ്പോൾ കെട്ടിടത്തിൽ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.