തിരുവനന്തപുരം:പിഎംജി ജംഗ്ഷനിലെ വികാസ് ലെയിനിൽ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. മുൻ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥയും ഭർത്താവും താമസിക്കുന്ന വീട്ടിലാണ് സംഭവം. മൃതദേഹം കണ്ടെത്തിയ മുറിയും കത്തിനശിച്ച നിലയിലാണ്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ വീടിന്‍റെ രണ്ടാം നിലയിലെ മുറിയിൽ തീ ആളിപ്പടരുന്നത് അയൽവാസികളാണ് ആദ്യം കണ്ടത്. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തിയെങ്കിലും വീട് പൂട്ടിയിട്ട നിലയിലായിരുന്നു. തുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നാണ് തീ അണച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ മൃതദേഹം കത്തിക്കരിഞ്ഞിരുന്നു.
തിരുവനന്തപുരത്ത് വീട്ടില്‍ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം - latest news updates from tvm
ഇന്നലെ രാത്രി ഒമ്പത് മണിയോടെ വീടിന്‍റെ രണ്ടാം നിലയിലാണ് തീ പിടിത്തം ഉണ്ടായത്. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി തീ അണച്ച ശേഷം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
തിരുവനന്തപുരത്ത് വീടിന് തീപിടിച്ചു; കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം
മൂന്നു മാസം മുമ്പ് കെ.എസ്.ഇ.ബി ചീഫ് എൻജീനീയർ സ്ഥാനത്ത് നിന്ന് വിരമിച്ച ജയലതയും ഭർത്താവ് സ്റ്റാൻലി ജോസും വാടകയ്ക് താമസിക്കുന്ന വീടാണിതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ജയലത ബെംഗളൂരുവിൽ മകളുടെ വീട്ടിൽ പോയിരിക്കുകയാണെന്ന് അയൽവാസികളും പറയുന്നു. സ്റ്റാൻലി ജോസ് കാൻസർ രോഗിയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Last Updated : Nov 28, 2019, 7:57 AM IST