ടൈറ്റാനിയം ജോലി തട്ടിപ്പ്; സിപിഎം നേതാവ് അനില്‍ കുമാറിനെതിരെ കേസ് - തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത
കോഫി ഹൗസിലെ സിപിഎം തൊഴിലാളി സംഘടനയായ സിഐടിയു തിരുവനന്തപുരം ജില്ല സെക്രട്ടറി അനില്‍ മണക്കാട് എന്ന അനില്‍ കുമാറിനെതിനെതിരെയാണ് എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തത്.
ടൈറ്റാനിയം ജോലി തട്ടിപ്പ്
തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പില്‍ കോഫി ഹൗസിലെ സിപിഎം തൊഴിലാളി സംഘടനയായ സിഐടിയു തിരുവനന്തപുരം ജില്ല സെക്രട്ടറി അനില്‍ മണക്കാട് എന്ന അനില്‍ കുമാറിനെതിനെതിരെ കന്‍റോണ്‍മെന്‍റെ് പൊലീസ് എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തു. ടൈറ്റാനിയം തട്ടിപ്പില്‍ ഇടനിലക്കാരനായി തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ് എടുത്തത്.