കേരളം

kerala

ETV Bharat / state

വീട് പാട്ടത്തിന് നൽകുമെന്ന് പറഞ്ഞ് പണം തട്ടിപ്പ്; പേരൂർക്കട സ്വദേശി പിടിയിൽ - പേരൂർക്കട തട്ടിപ്പ് കേസ്

സ്വന്തം വീട് വാടകയ്ക്കും ഒറ്റിയ്ക്കും നൽകാമെന്ന് പറഞ്ഞ് പേരൂർക്കട പൈപ്പിൻമൂട് സ്വദേശി ശ്രീകുമാരൻ തമ്പി പലരിൽ നിന്നും പണം വാങ്ങി കബളിപ്പിക്കുകയായിരുന്നു.

financial fraud case peroorkada  man arrested for financial fraud case  financial fraud  financial fraud peroorkada  peroorkada financial fraud case  വീട് പാട്ടത്തിന് നൽകുമെന്ന് പറഞ്ഞ് തട്ടിപ്പ്  തട്ടിപ്പ്  തട്ടിപ്പ് നടത്തുന്നയാൾ പിടിയിൽ  പണം വാങ്ങി തട്ടിപ്പ്  വീട് പാട്ടത്തിന് നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്  തട്ടിപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ  പണം തട്ടിപ്പ്  പേരൂർക്കട തട്ടിപ്പ് കേസ്  പേരൂർക്കട
തട്ടിപ്പ്

By

Published : Feb 19, 2023, 2:01 PM IST

തിരുവനന്തപുരം: വീട് പാട്ടത്തിന് നൽകുമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുന്നയാൾ പിടിയിൽ. പേരൂർക്കട പൈപ്പിൻമൂട് സ്വദേശി ശ്രീകുമാരൻ തമ്പിയാണ് പിടിയിലായത്. പൈപ്പിൻമൂടിലെ സ്വന്തം ഇരുനില വീട് വാടകയ്ക്കും ഒറ്റിയ്ക്കും നൽകാമെന്ന് പറഞ്ഞ് ഇയാൾ പലരിൽ നിന്നും അഡ്വാൻസ് വാങ്ങുകയും തുടർന്ന് വീട്ടിൽ പണി ബാക്കിയുണ്ടെന്ന് പറഞ്ഞു തട്ടിപ്പ് നടത്തുന്നതുമാണ് രീതി.

പത്രത്തിൽ പരസ്യം നൽകിയാണ് ഇയാൾ ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്. വർഷങ്ങളായി ഇയാൾ തട്ടിപ്പ് നടത്തി വരികയാണ്. ഇടപാടുകാർ അഡ്വാൻസ് തുക തിരികെ ആവശ്യപ്പെടുമ്പോൾ മറ്റൊരാളുടെ കൈയിൽ നിന്നും മേടിച്ച്‌ നൽകിയാണ് ഇതുവരെ ഇയാൾ കേസിൽ നിന്നും ഒഴിവായിരുന്നത്. എന്നാൽ അടുത്ത കാലത്ത് ഇതേ രീതിയിൽ അഡ്വാൻസ് വാങ്ങിയ തുക തിരികെ നൽകാതെ ഇയാൾ മുങ്ങുകയായിരുന്നു.

ഇയാൾക്കെതിരെ 3 കേസുകളാണ് പേരൂർക്കട പൊലീസ് സ്റ്റേഷനിലുള്ളത്. ദിവസങ്ങളായി ഒളിവിലായിരുന്ന ഇയാളെ ഇന്ന് പുലർച്ചെ 5 മണിയോടെ പേരൂർക്കട പ്രദേശത്ത് നിന്നും പൊലീസ് പിടികൂടുകയായിരുന്നു.

Also read:ലോട്ടറി അടിച്ചെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് ; കര്‍ഷകനില്‍ നിന്ന് കൈക്കലാക്കിയത് 72 ലക്ഷം രൂപ

ABOUT THE AUTHOR

...view details