തിരുവനന്തപുരം: തനിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് സിപിഎം ഗൂഢാലോചനയെന്ന് കുമ്മനം രാജശേഖരൻ. മാഫിയ രാഷ്ട്രീയ കൂട്ടുകെട്ട് ഇതിനു പിന്നിലുണ്ട്. ആറന്മുള വിമാനത്താവളത്തിനെതിരെയുള്ള സമര കാലം മുതൽ തനിക്കെതിരെ നീക്കം നടക്കുന്നുണ്ട്. തനിക്കെതിരായ കേസിൽ ബിജെപി നേതാക്കൾക്ക് പങ്കില്ലെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
തനിക്കെതിരായ കേസ് രാഷ്‌ട്രീയ പ്രേരിതമെന്ന് കുമ്മനം രാജശേഖരൻ - ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര ഭരണ സമിതിയിലെ കേന്ദ്ര സർക്കാർ പ്രതിനിധി
തനിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസിൽ മറ്റ് ബിജെപി നേതാക്കൾക്ക് പങ്കില്ലെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
തനിക്കെതിരായ കേസ് രാഷ്‌ട്രീയ പ്രേരിതം; കുമ്മനം രാജശേഖരൻ
പത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ ഭരണ സമിതി അംഗമാക്കിയത് തന്നെ ചെറുതാക്കി കാണിക്കാനാണ് എന്നത് ചിലരുടെ ഭാവനയാണ്. തന്നെ തരംതാഴ്ത്തിയതായി ചിലർക്ക് തോന്നുന്നുണ്ടെങ്കിൽ അത് അവരുടെ മനസിന്‍റെ പ്രശ്നമാണ്. ശോഭ സുരേന്ദ്രന്‍റെ വിഷയത്തിൽ പറയാനുള്ളതെല്ലാം പാർട്ടി അധ്യക്ഷൻ പറഞ്ഞിട്ടുണ്ടെന്നും കുമ്മനം പറഞ്ഞു. അതേ സമയം ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര ഭരണ സമിതിയിലെ കേന്ദ്ര സർക്കാർ പ്രതിനിധിയായി കുമ്മനം രാജശേഖരൻ ചുമതലയേറ്റെടുത്തു.
Last Updated : Nov 6, 2020, 10:46 AM IST