കേരളം

kerala

ETV Bharat / state

കെഎസ്ആര്‍ടിസി വൻ പ്രതിസന്ധിയിലെന്ന് മന്ത്രി; ഒരു വിഭാഗം ജീവനക്കാരെ ഒഴിവാക്കേണ്ടി വരുമെന്ന് വിശദീകരണം - കെഎസ്ആര്‍ടിസി സാമ്പത്തിക പ്രതിസന്ധി

കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസുകൾ സര്‍ക്കാരിന്‍റെ നയപരമായ തീരുമാനമാണെന്നും അതിൽ നിന്ന് പിന്നോട്ടില്ലെന്നും മന്ത്രി ആന്‍റണി രാജു.

financial crisis in ksrtc  transport minister antony raju ksrtc  ksrtc employees  കെഎസ്ആര്‍ടിസി സാമ്പത്തിക പ്രതിസന്ധി  ഗതാഗത മന്ത്രി ആന്‍റണി രാജു കെഎസ്ആർടിസി ജീവനക്കാർ
കെഎസ്ആര്‍ടിസിയില്‍ ഗുരുതര പ്രതിസന്ധി; ഒരു വിഭാഗം ജീവനക്കാരെ ഒഴിവാക്കേണ്ടി വരുമെന്ന് മന്ത്രി

By

Published : Apr 5, 2022, 6:02 PM IST

തിരുവനന്തപുരം:കെഎസ്ആര്‍ടിസിയില്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. പ്രതിസന്ധി തുടര്‍ന്നാല്‍ ജീവനക്കാരെ എങ്ങനെ നിലനിര്‍ത്തുമെന്നതില്‍ ആശങ്കയുണ്ട്. ഒരു വിഭാഗം ജീവനക്കാരെ ഒഴിവാക്കേണ്ടി വരുമെന്നും ആന്‍റണി രാജു പറഞ്ഞു.

ഇന്ധനവില വര്‍ധനവ് കാരണം 40 കോടി ഒരു മാസം അധികം കണ്ടെത്തേണ്ടി വരും. ശമ്പള പരിഷ്‌കരണത്തിലൂടെ 15 കോടിയാണ് അധിക ചെലവ്. ഇങ്ങനെ പോയാല്‍ ശമ്പളം കൃത്യമായി കൊടുക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസുകൾ സര്‍ക്കാരിന്‍റെ നയപരമായ തീരുമാനമാണെന്നും അതിൽ നിന്ന് പിന്നോട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also Read: കെ.എസ്‌.ആർ.ടി.സി ഡീസൽ ക്ഷാമത്തിന് താത്‌കാലിക പരിഹാരം ; 5,000 ലിറ്ററിന്‍റെ ടാങ്കർ കാസർകോടെത്തി

ABOUT THE AUTHOR

...view details