കേരളം

kerala

ETV Bharat / state

സാമ്പത്തിക തട്ടിപ്പു കേസിൽ യുഎൻഎ ദേശീയ പ്രസിഡന്‍റ് ജാസ്മിൻ ഷാ ഒന്നാം പ്രതി - ജാസ്മിൻ ഷാ യുഎൻഎ

നഴ്സസ് അസോസിയേഷൻ നേതൃത്വം മൂന്നരക്കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിൽ കേസെടുത്ത് അന്വേഷിക്കാൻ ഡിജിപി ഉത്തരവിട്ടിരുന്നു. അന്വേഷണത്തിൽ ദേശീയ പ്രസിഡന്‍റ് ജാസ്മിൻ ഷായടക്കം നാലു പ്രതികളാണ് കേസിലുള്ളത്

ജാസ്മിൻ ഷാ

By

Published : Jun 11, 2019, 8:49 PM IST


തിരുവനന്തപുരം: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സാമ്പത്തിക തട്ടിപ്പുകേസിൽ ദേശീയ പ്രസിഡന്‍റ് ജാസ്മിൻ ഷായെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കേസെടുത്തു. സംസ്ഥാന പ്രസിഡന്‍റ് ഷോബി ജോസഫ് ഉൾപ്പെടെ നാലു പ്രതികളാണുള്ളത്. സാമ്പത്തിക തട്ടിപ്പ്, വ്യാജരേഖ ചമക്കൽ എന്നീ കുറ്റകൃത്യങ്ങൾക്ക് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.

ജാസ്മിൻ ഷാ

നഴ്സസ് അസോസിയേഷൻ നേതൃത്വം മൂന്നരക്കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന് ആരോപണത്തിൽ കേസെടുത്ത് അന്വേഷിക്കാൻ ഡിജിപി ഉത്തരവിട്ടിരുന്നു. ദേശീയ പ്രസിഡന്‍റ് ജാസ്മിൻ ഷായ്ക്കെതിരെ വൈസ് പ്രസിഡന്‍റ് സിബി മുകേഷാണ് പരാതിപ്പെട്ടിരുന്നത്.

ABOUT THE AUTHOR

...view details