തിരുവനന്തപുരം :കൊവിഡ് കാലം മറയാക്കി പ്രമുഖ മരുന്ന് കമ്പനികളറിയാതെ അവരുടെ പേരില്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ കോടികളുടെ പര്‍ച്ചേസ് രേഖകളുണ്ടാക്കിയതായി കണ്ടെത്തിയ സംഭവത്തില്‍ ധനകാര്യ പരിശോധനാ വിഭാഗം അന്വേഷണം ആരംഭിച്ചു. മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും വാങ്ങിയതായാണ് രേഖകളുണ്ടാക്കിയത്.
ചില മരുന്ന് കമ്പനികള്‍ ഇപ്പോള്‍ നിലവിലില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു. മരുന്നുകള്‍ വാങ്ങിയ വകയില്‍ തട്ടിയെടുത്ത കോടികള്‍ എങ്ങോട്ട് മറിഞ്ഞെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.ഒക്ടോബര്‍ 24 വരെ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ 224 കമ്പനികളില്‍ നിന്ന് പര്‍ച്ചേസ് നടത്തിയതായാണ് രേഖളിലുള്ളത്.
കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനിലെ ക്രമക്കേട്; ധനകാര്യ പരിശോധന വിഭാഗം അന്വേഷണം ആരംഭിച്ചു പര്‍ച്ചേഴ്‌സ് രേഖകളുടെ തെളിവ് ഇ.ടി.വി ഭാരതിന്
കോര്‍പ്പറേഷന് പി.പി.ഇ കിറ്റും എന്‍-95 മാസ്‌കും വിതരണം ചെയ്തതായി രേഖകളിലുള്ള സ്ഥാപനങ്ങളില്‍ പലതും തട്ടിക്കൂട്ട് കമ്പനികളാണെന്ന് പരിശോധനയില്‍ വ്യക്തമായി. ഇത്തരത്തില്‍ ചമച്ച പര്‍ച്ചേസ് രേഖകളുടെ പകര്‍പ്പ് ഇടിവി ഭാരതിന് ലഭിച്ചു.
പഴം-പച്ചക്കറി കമ്പനി വഴി ബ്രിട്ടനില്‍ നിന്ന് 12.15 കോടിയുടെ മലേഷ്യന്‍ നിര്‍മിത ഗ്ലൗസ് ഇറക്കുമതി ചെയ്ത തിരുവനന്തപുരം കഴക്കൂട്ടത്തെ സ്ഥാപനത്തിന്‍റെ വിലാസത്തില്‍ ഇപ്പോള്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തിയിരിക്കുന്നത്.
2021ല്‍ രൂപീകരിച്ച ഈ കമ്പനിക്ക് രേഖകളിലേത് പ്രകാരം മെഡിക്കല്‍ സര്‍ജിക്കല്‍ ഉപകരണങ്ങള്‍ക്ക് പുറമേ പഴം പച്ചക്കറി വിതരണവുമുണ്ട്. കമ്പനിയുടെ വെബ് സൈറ്റ് ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാണ്.
കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനിലെ ക്രമക്കേട്; ധനകാര്യ പരിശോധന വിഭാഗം അന്വേഷണം ആരംഭിച്ചു മഹാരാഷ്ട്രയിലെ ബയോലിങ്ക്‌സ് ഇന്ത്യ എന്ന പ്രശസ്ത കമ്പനിയില്‍ നിന്ന് 1.52 കോടി രൂപയുടെ പി.പി.ഇ കിറ്റുകള്‍ വാങ്ങിയതായും രേഖയുണ്ട്. എന്നാല്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് അത്തരത്തില്‍ കിറ്റുകള്‍ നല്‍കിയിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ടെന്ന് ധനകാര്യ പരിശോധന വിഭാഗം വ്യക്തമാക്കുന്നു.