തിരുവനന്തപുരം: കിഫ്ബി വായ്‌പകൾ ഭരണഘടന വിരുദ്ധമാണെന്ന സിഎജിയുടെ കരട് റിപ്പോർട്ടിന് വിശദമായ മറുപടി നൽകാൻ ധനവകുപ്പ്. കിഫ്‌ബിയുടെ മുഴുവൻ വിവരങ്ങളും ഉൾക്കൊള്ളിച്ചാകും റിപ്പോർട്ട് നൽകുക. നൂറ് പേജോളം വരുന്ന റിപ്പോർട്ടാണ് തയ്യാറാക്കുന്നത്. ഇതിൽ കിഫ്ബിയെ കോർപ്പറേറ്റ് ബോഡിയാണെന്ന് അംഗീകരിച്ച കേന്ദ്ര സർക്കാർ രേഖകൾ ഉൾപ്പെടുത്തും. കിഫ്ബിക്കെതിരായ നീക്കങ്ങളെ അതേ നാണയത്തിൽ ചെറുക്കാനാണ് ധനവകുപ്പിൻ്റെ ശ്രമം. സംസ്ഥാനത്തെ വികസനത്തെ ചെറുക്കാനുള്ള നീക്കമാണെന്ന നിലയിൽ വിഷയത്തെ ഉയർത്തിക്കാട്ടിയാകും മുന്നോട്ട് പോകുക.
സിഎജിക്ക് വിശദമായ മറുപടി നൽകാൻ ഒരുങ്ങി ധനവകുപ്പ് - Kifby loans unconstitutional says cag report
കിഫ്ബിയെ കോർപ്പറേറ്റ് ബോഡിയാണെന്ന് അംഗീകരിച്ച കേന്ദ്ര സർക്കാർ രേഖകൾ ഉൾപ്പെടുത്തും. കിഫ്ബിക്കെതിരായ നീക്കങ്ങളെ അതേ നാണയത്തിൽ ചെറുക്കാനാണ് ധനവകുപ്പിൻ്റെ നീക്കം
കിഫ്ബിക്കെതിരെ ഹൈക്കോടതിയിൽ ബിജെപി നേതാവ് രഞ്ജിത്ത് കാർത്തികേയൻ, കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ വഴി നൽകിയ ഹർജിയിലും നിയമ പോരാട്ടം നടത്തും. ഹർജിയിൽ പറയുന്നത് പോലെ കിഫ്‌ബി വായ്‌പകൾ ഭരണഘടന വിരുദ്ധമാണെന്ന നിലപാടാണ് സിഎജിയും എടുത്തിരിക്കുന്നത്. ധനവകുപ്പ് ഇതിൽ ദുരൂഹത ആരോപിക്കുന്നുണ്ട്. സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളെ തകർക്കാനുള്ള കേന്ദ്ര ഗൂഢാലോചനയുടെ ഭാഗമാണ് ഇതെന്നും ഇതിന്‍റെ ഭാഗമായാണ് കേസിൽ സിഎജി തന്നെ കക്ഷി ചേർന്നതെന്നുമാണ് ധനവകുപ്പിന്‍റെ ആരോപണം. സംസ്ഥാന ധനകാര്യ സെക്രട്ടറി ഇപ്പോൾ അവധിയിലാണ്. 18ന് അവധി കഴിഞ്ഞെത്തുന്ന മുറയ്ക്ക് സിഎജിക്ക് ധനവകുപ്പ് വിശദമായ മറുപടി നൽകും.