കേരളം

kerala

ETV Bharat / state

സാലറി ചലഞ്ച് തുടരും; ധനമന്ത്രി ടി.എം തോമസ് ഐസക് - ജി.എസ്.ടി

ജി.എസ്.ടി നഷ്ടപരിഹാരം ലഭിക്കുന്നതിലെ പ്രതിസന്ധിയും സമൂഹ്യ സുരക്ഷ പെൻഷൻ, സൗജന്യ ഭക്ഷണക്കിറ്റ് വിതരണം എന്നിവയാണ് സാലറി ചലഞ്ച് തുടരേണ്ട സാഹചര്യം ഉണ്ടാക്കിയതെന്ന് മന്ത്രി

തിരുവനന്തപുരം  thiruvananthapuram  ടി.എം തോമസ് ഐസക്  thomas issac  salary challenge  പി എഫ്  PF  സർക്കാർ ജീവനക്കാരുടെ ശമ്പളം  finance minister  covid 19  പെൻഷൻ  ജി.എസ്.ടി  ധന മന്ത്രി
സാലറി ചലഞ്ച് തുടരും; ധനമന്ത്രി ടി.എം തോമസ് ഐസക്

By

Published : Sep 16, 2020, 8:15 PM IST

Updated : Sep 16, 2020, 10:41 PM IST

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് തുടരുമെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. ആറു മാസം കൂടി തുടരാനാണ് തീരുമാനം. പിടിക്കുന്ന തുക ഒമ്പത് ശതമാനം പലിശയോടെ പി.എഫിൽ ലയിപ്പിക്കും. ഇത് അടുത്ത ജൂൺ ഒന്നിനു ശേഷം പിൻവലിക്കാം. പി എഫ് ഇല്ലാത്ത പെൻഷൻകാർക്ക് ഉൾപ്പടെ ഓരോ മാസത്തേയും തുക തുല്യതവണകളായി അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നും ധനമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

നേരത്തെ ഏപ്രിൽ മുതൽ ആറ് ദിവസത്തെ ശമ്പളം വീതം അഞ്ച് മാസം പിടിക്കാനായിരുന്നു തീരുമാനം. എന്നാൽ ജി.എസ്.ടി നഷ്ടപരിഹാരം ലഭിക്കുന്നതിലെ പ്രതിസന്ധിയും സമൂഹ്യ സുരക്ഷ പെൻഷൻ, സൗജന്യ ഭക്ഷണക്കിറ്റ് വിതരണം എന്നിവയാണ് സാലറി ചലഞ്ച് തുടരേണ്ട സാഹചര്യം ഉണ്ടാക്കിയതെന്നും ധനമന്ത്രി അറിയിച്ചു.

ശമ്പളം പിടിക്കാനുള്ള തീരുമാനത്തിനെതിരെ നേരത്തെ പ്രതിപക്ഷ സർവ്വീസ് സംഘടനകൾ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിൽ അത് വീണ്ടും നീട്ടാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ഉയരുമെന്ന് ഉറപ്പാണ്.

Last Updated : Sep 16, 2020, 10:41 PM IST

ABOUT THE AUTHOR

...view details