തിരുവനന്തപുരം: പട്ടിണി രഹിത കേരളത്തിനായി ഭക്ഷ്യപൊതുവിതരണത്തിൽ വലിയ പ്രഖ്യാപനങ്ങളുമായി കേരള ബജറ്റ്. നിലവിലുള്ള ഭക്ഷ്യകിറ്റ് വിതരണം തുടരും. 50 ലക്ഷം കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കും.
ഭക്ഷ്യകിറ്റും ക്ഷേമ പ്രഖ്യാപനങ്ങളുമായി തോമസ് ഐസക്ക് - ഭഷ്യപൊതവിതരണം
50 ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റ് ആനുകൂല്യങ്ങൾ ലഭ്യമാക്കും. നീല-വെള്ള കാര്‍ഡ് ഉടമകള്‍ക്ക് 15 രൂപക്ക് 10 കിലോ അരി നൽകും.
ക്ഷേമ പ്രഖ്യാപനങ്ങളുമായി തോമസ് ഐസക്ക്
നീല- വെള്ള റേഷൻ കാര്‍ഡ് ഉടമകള്‍ക്ക് 15 രൂപക്ക് 10 കിലോ അരി നൽകും. കൂടാതെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ 40 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തിൽ ഇതുവരെ 5.5 കോടി ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും തോമസ് ഐസക്.
Last Updated : Jan 15, 2021, 4:06 PM IST