കേരളം

kerala

ETV Bharat / state

തീരദേശ വികസനത്തിന് കൈത്താങ്ങായി ബജറ്റ്

കിഫ്ബിയില്‍ നിന്ന് ഫിഷിങ് ഹാര്‍ബറുകള്‍ക്ക് 250 കോടി നല്‍കുമെന്നും ബജറ്റിൽ പ്രഖ്യാപനം.

budget 2021  തിരുവനന്തപുരം  budget 2021 kerala  2021 കേരള ബജറ്റ്  തോമസ് ഐസക്ക്  എൽഡിഎഫ് സർക്കാർ  LDF Government budget
തീരദേശ വികസനത്തിന് കൈത്താങ്ങായി ബജറ്റ് പ്രഖ്യാപനം

By

Published : Jan 15, 2021, 11:12 AM IST

Updated : Jan 15, 2021, 3:31 PM IST

തിരുവനന്തപുരം:മത്സ്യമേഖലയ്ക്ക് 1500 കോടി പ്രഖ്യാപിച്ച് തോമസ് ഐസക്. 250 കോടി വാർഷിക പദ്ധതിയിൽ നിന്ന് വിലയിരുത്തും. കടൽ ഭിത്തി സ്ഥാപിക്കാൻ 150 കോടി രൂപ പ്രഖ്യാപിച്ചു. ആശുപത്രിക്കും സ്കൂളുകൾക്കുമായി 150 കോടി അടക്കം ആകെ 686 കോടി ചെലവഴിക്കും.

തീരദേശ വികസനത്തിന് കൈത്താങ്ങായി ബജറ്റ്

ആഴക്കടൽ മത്സ്യബന്ധനത്തിനായി 25 ശതമാനം സബ്സിഡിയിൽ നൂറ് യാനങ്ങൾക്ക് വായ്പ നൽകും. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ലിറ്ററിന് 25 രൂപയ്ക്ക് മണ്ണെണ്ണ നൽകും. മണ്ണെണ്ണ എഞ്ചിനുകൾ പെട്രോൾ എഞ്ചിനായി മാറ്റാൻ പ്രത്യേക സാമ്പത്തിക സഹായം. ഓൺലൈൻ വ്യാപാരത്തിനായി ഇ-ഓട്ടോ വാങ്ങാൻ മത്സ്യഫെഡിന് 10 കോടി വകയിരുത്തി.

മുന്‍ഗണനാടിസ്ഥാനത്തില്‍ ചേര്‍ത്തല, ചെല്ലാനം തീരപ്രദേശങ്ങളില്‍ കടല്‍ ഭിത്തി നിര്‍മിച്ച് തീര സംരക്ഷണത്തിന് 100 കോടിയും 65 മാര്‍ക്കറ്റുകള്‍ക്ക് 193 കോടി രൂപ ചെലവഴിക്കുമെന്നും ബജറ്റ് പ്രഖ്യാപനം. കിഫ്ബിയില്‍ നിന്ന് ഫിഷിങ് ഹാര്‍ബറുകള്‍ക്ക് 250 കോടി നല്‍കുമെന്നും ബജറ്റിൽ പ്രഖ്യാപനം.

Last Updated : Jan 15, 2021, 3:31 PM IST

ABOUT THE AUTHOR

...view details