തിരുവനന്തപുരം:വിനോദ സഞ്ചാരമേഖലയില്‍ പശ്ചാത്തല വികസനത്തിന് 117 കോടിയുടെ പ്രഖ്യാപനം. ടൂറിസം മാര്‍ക്കറ്റിങിന് 25 കോടി അധികം അനുവദിക്കും. കെടിഡിസിയില്‍ ശമ്പളം നല്‍കാന്‍ 35 കോടിയും കൊച്ചി ബിനാലെയ്ക്ക് ഏഴ് കോടിയും പ്രഖ്യാപിച്ചു.
ടൂറിസം മേഖലയില്‍ പൈതൃക പദ്ധതികളും പശ്ചാത്തല വികസനവും - LDF Government budget
മൂന്നാറില്‍ വിനോദ ട്രെയിൻ പ്രഖ്യാപിച്ചു.
വിനോദ സഞ്ചാര ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കാനും നിർത്തി വെച്ച ചാമ്പ്യന്‍സ് ബോട്ട് ലീഗ് പുനരാരംഭിക്കാൻ തീരുമാനിച്ചതായും പ്രഖ്യാപനം. കൂടാതെ മൂന്നാറില്‍ വിനോദ ട്രെയിൻ പ്രഖ്യാപിച്ചു. മൂന്നാർ പട്ടണത്തിൽ നേരത്തെ ട്രെയിൻ ഓടിയിരുന്നതായും വിനോദസഞ്ചാരം മുൻനിർത്തി അവിടേക്ക് വീണ്ടും ട്രെയിൻ സർവ്വീസ് പുനരാരംഭിക്കാനുള്ള സാധ്യതകൾ പരിശോധിക്കുമെന്നും ധനമന്ത്രി പറഞ്ഞു. പദ്ധതിയുമായി സഹകരിക്കാനും ഭൂമി വിട്ടു നൽകാനുമുള്ള താത്പര്യം ടാറ്റാ കമ്പനി അറിയിച്ചിട്ടുണ്ട്.
കൂടാതെ കോഴിക്കോട്, തിരുവനന്തപുരം പൈതൃക പദ്ധതികൾ പ്രഖ്യാപിച്ചു. മുസിരിസ്, ആലപ്പുഴ, തലശ്ശേരി പൈതൃക പദ്ധതികൾക്ക് പുറമേ തിരുവനന്തപുരം, കോഴിക്കോട് പൈതൃക പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പദ്ധതികൾക്കായി 40 കോടി രൂപ അനുവദിച്ചു. തിരുവനന്തപുരത്തിന് പത്ത് കോടി അധികമായി അനുവദിച്ചു. ഇവിടേക്കുള്ള വിദ്യാർഥികളുടെ പഠനയാത്ര പ്രോത്സാഹിപ്പിക്കാൻ അഞ്ച് കോടി അനുവദിച്ചു.