പതിവുകൾ തെറ്റിക്കാതെ തോമസ് ഐസക്കിന്‍റെ ബജറ്റ് ദിനം - thomas issacc
നിയമസഭയിൽ അവതരിപ്പിക്കാനുള്ള ബജറ്റുമായി ധനവകുപ്പ് ഉദ്യോഗസ്ഥർ രാവിലെ ഏഴരയോടെ ധനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തി
![പതിവുകൾ തെറ്റിക്കാതെ തോമസ് ഐസക്കിന്‍റെ ബജറ്റ് ദിനം തോമസ് ഐസക്ക് ബജറ്റ് ദിനം കേരളാ ബജറ്റ് finance minister thomas issacc kerala budget](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5993977-thumbnail-3x2-mm.jpg)
തിരുവനന്തപുരം: ഈ ബജറ്റ് ദിനത്തിലും ധനമന്ത്രി തോമസ് ഐസക്ക് പതിവുകൾ തെറ്റിച്ചില്ല. രാവിലെ ഏഴ് മണിയോടെ തന്നെ ധനമന്ത്രിയുടെ ഔദ്യോഗിക വസതിയായ മൻ മോഹൻ ബംഗ്ലാവ് മാധ്യമ പ്രവർത്തകർ ഉൾപ്പടെയുള്ളവരെ കൊണ്ട് സജീവമായിരുന്നു. നിയമസഭയിൽ അവതരിപ്പിക്കാനുള്ള ബജറ്റുമായി ധനവകുപ്പ് ഉദ്യോഗസ്ഥർ എത്തിയിരുന്നു. ഏഴരയോടെ ധനമന്ത്രി ഉദ്യോഗസ്ഥരിൽ നിന്നും ബജറ്റ് ഏറ്റുവാങ്ങി. തുടർന്ന് ബജറ്റ് പ്രതീക്ഷകൾ പങ്കുവച്ച് അമ്മയ്ക്കും കുടുംബാംഗങ്ങൾക്കും ഒപ്പം പ്രഭാത ഭക്ഷണം. തുടർന്ന് കേരളത്തിന്‍റെ പ്രതീക്ഷകളും കൈകളിലേന്തി എട്ട് മണിയോടെ നിയമസഭയിലേക്ക്.