കേരളം

kerala

ETV Bharat / state

സാലറി ചലഞ്ചിൽ മൂന്ന് ഉപാധികളുമായി ധനമന്ത്രി തോമസ് ഐസക് - സാലറി ചലഞ്ച്

സർക്കാർ നിർദേശം ജീവനക്കാരുടെ സംഘടന പ്രതിനിധികൾ അംഗീകരിച്ചിട്ടില്ല. ശമ്പളം പിടിക്കാൻ കഴിയില്ലെന്ന നിലപാടാണ് പ്രതിനിധികൾ ചർച്ചയിൽ സ്വീകരിച്ചത്.

Finance Minister Thomas Isaac with three options in the salary challenge  Finance Minister Thomas Isaac  salary challenge  സാലറി ചലഞ്ച്  ധനമന്ത്രി തോമസ് ഐസക്
തോമസ് ഐസക്

By

Published : Sep 22, 2020, 5:44 PM IST

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ സാലറി ചലഞ്ചിൽ ഉപാധികൾ വച്ച് ധനമന്ത്രി തോമസ് ഐസക്. ഇടത് അനുകൂല സംഘടന പ്രതിനിധികളമായി ഇന്ന് നടത്തിയ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പിടിക്കുന്ന ശമ്പളത്തിന് തുല്യമായ തുക ജീവനക്കാർക്ക് ഏപ്രിലിൽ സർക്കാരിന്‍റെ ഏതെങ്കിലും ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പയെടുക്കാം. ഈ വായ്പ സർക്കാർ തിരികെ അടക്കും. ഇതാണ് പ്രധാന ഉപാധി. രണ്ടാമത്തെ ഉപാധി മൂന്ന് ദിവസത്തെ ശമ്പളം പത്ത് മാസമായി പിടിക്കാമെന്നതാണ്. അല്ലെങ്കിൽ ആദ്യം പ്രഖ്യാപിച്ചത് പോലെ അഞ്ച് ദിവസത്തെ ശമ്പളം ആറ് മാസമായി പിടിക്കാം. ഈ മൂന്ന് ഉപാധി കൂടാതെ ഓണം അഡ്വാൻസ്, പിഎഫ് ലോൺ എന്നിവ തിരികെയടക്കാൻ സാവകാശവും അനുവദിക്കാം.

എന്നാൽ സർക്കാരിന്‍റെ ഈ നിർദേശങ്ങൾ ജീവനക്കാരുടെ സംഘടന പ്രതിനിധികൾ അംഗീകരിച്ചിട്ടില്ല. ശമ്പളം പിടിക്കാൻ കഴിയില്ലെന്ന നിലപാടാണ് പ്രതിനിധികൾ ചർച്ചയിൽ സ്വീകരിച്ചത്. പ്രതിപക്ഷ സംഘടനകളും ശമ്പളം പിടിക്കലിനെതിരെ പ്രതിഷേധത്തിലാണ്. ഇടത് സംഘടനകൾ വിഷയത്തിൽ എതിർപ്പ് ഉന്നയിച്ച് സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ധനമന്ത്രി ഇന്ന് ചർച്ച നടത്തിയത്. ജീവനക്കാരുമായി ചർച്ചകൾ തുടർന്നും നടത്തുമെന്ന് ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ABOUT THE AUTHOR

...view details