തിരുവനന്തപുരം:സംസ്ഥാനത്തിന്‍റെ വായ്പ പരിധി വെട്ടിക്കുറച്ച കേന്ദ്ര നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. സ്വകാര്യ മേഖലയിലെ കമ്പനികൾ വായ്‌പ എടുത്താൽ മതി എന്നാണ് കേന്ദ്രനിലപാട്. ഏതെങ്കിലും സംസ്ഥാനം വായ്‌പ എടുത്ത തുക തിരിച്ചടയ്ക്കാത്തത് കൊണ്ട് എഴുതി തള്ളിയിട്ടില്ലെന്നും വൻകിട കോർപ്പറേറ്റുകളുടെ കോടിക്കണക്കിന് രൂപയുടെ കടം എഴുതി തള്ളിയിട്ടാണ് സംസ്ഥാന സർക്കാരിന്‍റെ വായ്‌പ പരിധി വെട്ടിക്കുറയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സർക്കാർ പിന്തുണയുള്ള സ്ഥാപനങ്ങൾക്ക് കടമെടുക്കാൻ നിയന്ത്രണമുണ്ട്. ഈ സംവിധാനങ്ങളെ ഇല്ലാതാക്കുന്ന നിയന്ത്രണങ്ങൾ കേന്ദ്രം കൊണ്ടുവരുന്നു എന്നതാണ് ആശങ്കയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സ്ഥാപനങ്ങളെ ശ്വാസം മുട്ടിക്കുന്ന തരത്തിലാണ് തീരുമാനങ്ങൾ വരുന്നതെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.