തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് അകപ്പെട്ട അതിഥി തൊഴിലാളികളുടെ യാത്ര ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ട്രെയിന്‍ ലഭ്യമാക്കിയാല്‍ മാത്രം പോര ചെലവും കേന്ദ്രം വഹിക്കാന്‍ തയ്യാറാകണമെന്ന് മന്ത്രി ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചു.
ട്രെയിൻ മാത്രം പോര, ചെലവും കേന്ദ്രം വഹിക്കണമെന്ന് തോമസ് ഐസക്ക് - finance minister
അതിഥി തൊഴിലാളികളോട് കാണിച്ച അവഗണനയുടെ പ്രായശ്ചിത്തമായി കരുതിയാൽ മതിയെന്നും ധനമന്ത്രി
ചെലവ് സംസ്ഥാനങ്ങള്‍ വഹിക്കണമെന്നാണ് റെയില്‍വേ മന്ത്രാലയം പറയുന്നത്. ഭക്ഷണം, വെള്ളം, വൈദ്യസഹായം എന്നിവയുടെ ചെലവും കേന്ദ്രം വഹിക്കണം. ഓരോ തൊഴിലാളിക്കും ട്രെയിന്‍ ഇറങ്ങുമ്പോള്‍ 7,500 രൂപ വീതം നല്‍കണം. ഇതിന് 7,500 കോടി രൂപയെ മൊത്തം ചെലവ് വരൂ. അതിഥി തൊഴിലാളികളോട് കാണിച്ച അവഗണനയുടെ പ്രായശ്ചിത്തമായി കരുതിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനപ്രകാരം അന്തര്‍സംസ്ഥാന കുടിയേറ്റവും അന്തര്‍ദേശീയ കുടിയേറ്റവും കേന്ദ്ര ലിസ്റ്റിലാണ്. അതിനാല്‍ ഇത് സംസ്ഥാനങ്ങളുടെ ചുമതലയില്‍ കെട്ടി കൈ കഴുകാനാകില്ലെന്നും തോമസ് ഐസക്ക് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.