തിരുവനന്തപുരം :കേന്ദ്ര സർക്കാർ അനുമതി ലഭിച്ചാൽ കെ-റെയിൽ പദ്ധതി യഥാർഥ്യമാക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കെ-റെയിൽ പോലൊരു പദ്ധതി നടപ്പാക്കുന്നതിന് നിലവിലെ സാമ്പത്തിക പ്രശ്‌നങ്ങൾ തടസമാകില്ലെന്നും ധനമന്ത്രി നിയമസഭയിൽ പറഞ്ഞു.
കേരളത്തിൻ്റെ ഭാവിയെ കരുതിയുള്ള പദ്ധതിയാണത്. യാഥാർഥ്യമായാൽ വലിയ വികസനം സംസ്ഥാനത്തുണ്ടാകും. വന്ദേഭാരത് പോലുള്ള വേഗമേറിയ ട്രെയിൻ പല സംസ്ഥാനങ്ങളിലും നിലവിലുണ്ട്.