കേരളം

kerala

ETV Bharat / state

'കെ റെയിലിന് തത്വത്തില്‍ കേന്ദ്രാനുമതിയുണ്ട് ' ; കെ.സുധാകരനെ തള്ളി കെ എന്‍ ബാലഗോപാല്‍ - ധനമന്ത്രി കെ എൻ ബാലഗോപാല്‍ സിൽവർ ലൈൻ

ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മന്ത്രി

finance minister k n balagopal on k rail  k n balagopal against k sudhakaran  k rail Central approval  കെ റെയിൽ കേന്ദ്രാനുമതി  ധനമന്ത്രി കെ എൻ ബാലഗോപാല്‍ സിൽവർ ലൈൻ  കെ സുധാകരൻ കെ റെയിൽ
'കെ റെയിലിന് തത്വത്തില്‍ കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ട്'; കെ.സുധാകരനെ തള്ളി ബാലഗോപാല്‍

By

Published : Feb 3, 2022, 4:09 PM IST

തിരുവനന്തപുരം : കെ റെയിലിന് കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഇതുസംബന്ധിച്ച് 2019ല്‍ റെയില്‍വേ മന്ത്രാലയവും 2020ല്‍ കേന്ദ്ര ധനമന്ത്രാലയവും നല്‍കിയ കത്തുകള്‍ ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ കാണിച്ചു.

ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. തങ്ങള്‍ക്ക് അത്തരം രീതികളില്ല. നിയമാനുസൃതമായാണ് സര്‍ക്കാര്‍ നീങ്ങുന്നത്. ഡിപിആര്‍ പൂര്‍ണമല്ല എന്ന് പറയുന്നതില്‍ അര്‍ഥമില്ല. പ്രാഥമികമായ നടപടികള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. എല്ലാവരെയും ബോധ്യപ്പെടുത്തി മാത്രമേ പദ്ധതി നടപ്പാക്കൂവെന്നും ധനമന്ത്രി പറഞ്ഞു.

Also Read: ബാലചന്ദ്രകുമാറിന്‍റെ മൊഴി വിശ്വസിച്ച് മുന്നോട്ടുപോകരുതെന്ന് ദിലീപ് ; എഫ്.ഐ.ആർ പരിശോധിച്ച് ഹൈക്കോടതി

പദ്ധതിക്ക് അംഗീകാരം നല്‍കിയില്ലെന്ന വാദത്തില്‍ കഴമ്പില്ല. അത് കേന്ദ്രത്തിന്‍റെ സ്വാഭാവിക നടപടിക്രമം മാത്രമാണ്. പദ്ധതി കേന്ദ്രത്തിന്‍റെ പരിഗണനയില്‍ തന്നെയാണ്. കേരളത്തിലെ ബിജെപിക്ക് ഇല്ലാത്ത ആത്മവിശ്വാസമാണ് കേന്ദ്രാനുമതിയില്ലെന്ന കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

ABOUT THE AUTHOR

...view details