തിരുവനന്തപുരം : വലിയ പ്രഖ്യാപനങ്ങളുണ്ടെങ്കിലും നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ കേരളത്തിന് ഒന്നുമില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാൽ. തൊഴിലുറപ്പ് പദ്ധതിയിൽ 1,1400 കോടി രൂപ കൊടുക്കാനുണ്ടായിട്ടും ഇത്തവണ നീക്കിവച്ചിട്ടുള്ളത് വെറും 86,400 കോടി രൂപ മാത്രമാണ്. ഭക്ഷ്യ സുരക്ഷ പദ്ധതിക്ക് നീക്കിവച്ചിട്ടുള്ളത് കഴിഞ്ഞ ബജറ്റിൽ ഉള്ളതിന്‍റെ പകുതി മാത്രമാണെന്ന് ധനമന്ത്രി പറഞ്ഞു.
Union Budget 2023 | കേരളത്തിന്‍റെ വിഹിതം ഗണ്യമായി കുറഞ്ഞു, കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ പോലും സംസ്ഥാനത്തിന് അവഗണന : കെ എന്‍ ബാലഗോപാല്‍ - തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത
റെയിൽവേ, എയിംസ് എന്നിവ സംബന്ധിച്ച് സംസ്ഥാനത്തിനായി പ്രഖ്യാപനങ്ങളൊന്നുമില്ലെന്നും ബജറ്റില്‍ കേരളത്തിന്‍റെ വിഹിതം ഗണ്യമായി കുറഞ്ഞുവെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
ബജറ്റിൽ കേരളത്തിന്‍റെ വിഹിതം ഗണ്യമായി കുറഞ്ഞു. കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ പോലും അവഗണനയാണ്. ജി എസ് ടി വിഹിതം അനുവദിക്കുന്നതിൽ വീണ്ടും ചില നിബന്ധനകൾ ഏർപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
റെയിൽവേ, എയിംസ് എന്നിവ സംബന്ധിച്ച് കേരളത്തിന് പ്രഖ്യാപനങ്ങളൊന്നുമില്ല. റബറിന്‍റെ ഇറക്കുമതി ചുങ്കം കുറച്ചത് സ്വാഗതാർഹമാണെങ്കിലും അത് തോട്ടം മേഖലയ്ക്ക് മൊത്തത്തിൽ ബാധകമാക്കിയിരുന്നെങ്കിൽ കേരളത്തിന് നേട്ടമാകുമായിരുന്നെന്നും കെ എന്‍ ബാലഗോപാല്‍ പ്രതികരിച്ചു.