തിരുവനന്തപുരം: ധനവകുപ്പിലെ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. ജീവനക്കാര്‍ ജോലിക്കെത്തുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് പിന്‍വലിച്ചത്. നേരത്തെ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഓഫീസില്‍ ഹാജരാകുന്ന ഉദ്യോഗസ്ഥരുടെ എണ്ണം 50 ശതമാനമായി നിജപ്പെടുത്തിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കൂടി അടുത്ത സാഹചര്യത്തില്‍ ജീവനക്കാരുടെ എണ്ണത്തിലെ കുറവ് പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
ധനവകുപ്പിലെ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു
ധനവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലായിരുന്നു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. തിങ്കളാഴ്‌ച മുതല്‍ എല്ലാ ഉദ്യോഗസ്ഥരും ജോലിക്ക് ഹാജരാകണമെന്നാണ് നിര്‍ദേശം.
സെക്രട്ടേറിയറ്റ് ധനവകുപ്പിലെ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു
തിങ്കളാഴ്‌ച മുതല്‍ എല്ലാ ഉദ്യോഗസ്ഥരും ജോലിക്ക് ഹാജരാകണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 55 ഉദ്യോഗസ്ഥര്‍ക്കാണ് ധനവകുപ്പില്‍ മാത്രം രോഗം സ്ഥിരീകരിച്ചത്. സെക്രട്ടറിയേറ്റിലെ ക്യാന്‍റീന്‍ സഹകരണ സംഘത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പാണ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ രോഗ വ്യാപനത്തിന് കാരണമായതെന്നാണ് ആക്ഷേപം. മൂവായിരത്തോളം ഉദ്യോഗസ്ഥരാണ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വോട്ട് ചെയ്യാന്‍ എത്തിയിരുന്നത്. ഇതിനു ശേഷമാണ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ രോഗ വ്യാപനം കൂടുതലായത്.