തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 2.71 കോടി വോട്ടർമാരാണ് ഉള്ളത്. ഇതിൽ 1.2925766 കോടി പുരുഷൻമാരും 1.4194775 കോടി സ്ത്രീകളുമാണ്. 282 ട്രാൻസ് ജൻഡറുകളും വോട്ടർ പട്ടികയിൽ ഉണ്ട്. സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തുകളിലേയും 86 മുനിസിപ്പാലിറ്റികളിലേയും ആറ് കോർപ്പറേഷനുകളിലെയും വോട്ടർ പട്ടികയാണ് പ്രസിദ്ധീകരിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു - തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു
1.2925766 കോടി പുരുഷൻമാരും 1.4194775 കോടി സ്ത്രീകളുമാണ്. 282 ട്രാൻസ് ജൻഡറുകളും വോട്ടർ പട്ടികയിൽ ഉണ്ട്. സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തുകളിലേയും 86 മുനിസിപ്പാലിറ്റികളിലേയും ആറ് കോർപ്പറേഷനുകളിലെയും വോട്ടർ പട്ടികയാണ് പ്രസിദ്ധീകരിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു
അന്തിമ വോട്ടർപട്ടികയിൽ പേര് ഉൾപ്പെട്ടിട്ടില്ലാത്ത അർഹരായ വോട്ടർമാർക്ക് പേര് ചേർക്കുന്നതിന് തെരഞ്ഞെടുപ്പിന് മുമ്പ് ഒരവസരം കൂടി നൽകും. വോട്ടർമാരുടെ എണ്ണം പരിശോധിച്ച് ആവശ്യമെങ്കിൽ പുതിയ പോളിങ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.