തിരുവനന്തപുരം: കൊവിഡ് 19 സാഹചര്യം നിലനിൽക്കുന്നതിനാൽ മലയാള സിനിമകളുടെ ചിത്രീകരണം ഉടൻ ആരംഭിക്കില്ലന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഔട്ട്ഡോർ ചിത്രീകരണത്തിന് അനുമതി കിട്ടിയശേഷമായിരിക്കും സിനിമാ ചിത്രീകരണം ആരംഭിക്കുക. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ വരുന്ന ജൂൺ എട്ടിന് ശേഷം അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറഞ്ഞു.
സിനിമാ ചിത്രീകരണം ഉടൻ ആരംഭിക്കില്ലെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
ഔട്ട്ഡോർ ചിത്രീകരണത്തിന് അനുമതി കിട്ടിയശേഷമായിരിക്കും സിനിമാ ചിത്രീകരണം ആരംഭിക്കുക
സിനിമാ ചിത്രീകരണം ഉടൻ ആരംഭിക്കില്ല; കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
ഇരുപതിലധികം സിനിമകളുടെ ചിത്രീകരണം അവസാന ഘട്ടത്തിലെത്തി നിൽക്കുകയാണ്. ഇവക്ക് പ്രഥമ പരിഗണന നൽകണമെന്നാണ് ആവശ്യം. വിഷയം ചർച്ച ചെയ്യാൻ അടുത്ത ദിവസങ്ങളിൽ തന്നെ നിർമാതാക്കളുടെ സംഘടന യോഗം ചേരും. നിലവിലെ സാഹചര്യത്തിൽ താരങ്ങളുടെ പ്രതിഫലതുക കുറക്കുന്നത് ഉൾപ്പടെയുള്ള വിഷയങ്ങൾ ചർച്ചയാകും. സിനിമാ മേഖല സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ നിർമാണ ചെലവ് കുറക്കുന്നതിനുള്ള നടപടികൾ ആവശ്യമാണെന്നാണ് നിർമാതാക്കളുടെ അഭിപ്രായം.