തിരുവനന്തപുരം: സെക്രട്ടേറിയേറ്റിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു. ഓഗസ്റ്റ് നാലിന് രാവിലെ 10.30 ന് വീഡിയോ കോൺഫറൻസിങ് വഴിയാണ് യോഗം ചേരുക. ജൂലൈ 30 വരെയുള്ള എല്ലാ വകുപ്പുകളിലുമായി എത്ര ഫയലുകൾ തീർക്കാനുണ്ടെന്ന് വ്യക്തമാക്കാനും വകുപ്പ് സെക്രട്ടറിമാർക്ക് നിർദേശം നൽകി.
സെക്രട്ടേറിയേറ്റിൽ ഫയലുകളുടെ കൂമ്പാരം; തീർപ്പാക്കാൻ യോഗം വിളിച്ച് മുഖ്യമന്ത്രി - റവന്യു വകുപ്പ്
ഓഗസ്റ്റ് നാലിന് രാവിലെ വീഡിയോ കോൺഫറൻസിങ് വഴിയാണ് യോഗം ചേരുക. ഏകദേശം 1,50000 ഫയലുകളാണ് സെക്രട്ടേറിയേറ്റിൽ തീർപ്പാകാതെ കെട്ടിക്കിടക്കുന്നത്.
![സെക്രട്ടേറിയേറ്റിൽ ഫയലുകളുടെ കൂമ്പാരം; തീർപ്പാക്കാൻ യോഗം വിളിച്ച് മുഖ്യമന്ത്രി സെക്രട്ടേറിയേറ്റ് Secretariate പിണറായി വിജയൻ pinarayi vijayan റവന്യു വകുപ്പ് revenue department](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8241240-1077-8241240-1596176097372.jpg)
ഏകദേശം 1,50000 ഫയലുകളാണ് സെക്രട്ടേറിയേറ്റിൽ തീർപ്പാകാതെ കെട്ടിക്കിടക്കുന്നത്. റവന്യു വകുപ്പിലാണ് കൂടുതൽ ഫയലുകളുള്ളത്. ആഭ്യന്തരം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളിലും ഫയലുകൾ ധാരാളം തീർപ്പാക്കാതെ കിടക്കുന്നുണ്ട്. ഓരോ ഫയലുകളും ഓരോ ജീവിതങ്ങളാണെന്നും, അടിയന്തരമായി ഫയലുകൾ തീർപ്പാക്കണമെന്നും മുഖ്യമന്ത്രി ആവർത്തിച്ച് നിർദേശം നൽകിയിട്ടും നടപടികൾ വേഗത്തിലായില്ല.
കൊവിഡിനെ തുടർന്ന് പരിമിതമായ ജീവനക്കാരെ മാത്രം ഉപയോഗിച്ച് സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ഫയലുകൾ തീർപ്പാക്കാൻ കാലതാമസം നേരിടും. ഫയലുകൾ സംബന്ധിച്ച് നിലവിലെ സ്ഥിതി വിലയിരുത്താനാണ് മുഖ്യമന്ത്രി ചൊവ്വാഴ്‌ച യോഗം വിളിച്ചത്.