തിരുവനന്തപുരം:പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം സമാപിച്ചു. 21 ദിവസം നീണ്ടു നിന്ന മൂന്നാം സമ്മേളനം നിര്‍ണായകമായ നിയമ നിര്‍മാണങ്ങള്‍ നടത്തിയാണ് സമാപിക്കുന്നത്. സമ്മേളന കാലയളവില്‍ 19 അടിയന്തര പ്രമേയ നോട്ടീസുകളും 39 ശ്രദ്ധക്ഷണിക്കല്‍ നോട്ടീസുകളും 199 സബ്‌മിഷനുകളും സമ്മേളന കാലത്ത് സഭയുടെ പരിഗണനയ്ക്ക് വന്നു.
സംസ്ഥാന സര്‍ക്കാരിന്‍റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഭരണപരമായ നടത്തിപ്പിന്‍റെ ഭാഗമായുള്ള 478 രേഖകളാണ് ഈ സമ്മേളനകാലത്ത് സഭയുടെ മേശപ്പുറത്ത് വച്ചത്. ബില്ലുകളുടെ സൂക്ഷ്‌മ പരിശോധനയുടെ അടിസ്ഥാനത്തിലുള്ള 34 സബ്‌ജക്‌ട് കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ വിവിധ നിയമസഭ കമ്മിറ്റികളുടെ 49 റിപ്പോര്‍ട്ടുകളും സമര്‍പ്പിച്ചു. 2021-22 വര്‍ഷത്തെ ഉപധനാഭ്യര്‍ത്ഥനകളെ സംബന്ധിച്ച് ചര്‍ച്ചയും വോട്ടെടുപ്പും നടത്തുകയും ധനവിനിയോഗ ബില്‍ പാസാക്കുകയും ചെയ്‌തു.
ALSO READ:CAG Report on Floods: പ്രളയക്കെടുതി നേരിടുന്നതിൽ സർക്കാർ വീഴ്‌ചകൾ എണ്ണിപ്പറഞ്ഞ് സിഎജി റിപ്പോര്‍ട്ട്
ഉത്തരം ലഭിക്കുന്നതിനായി നക്ഷത്ര ചിഹ്നമിട്ടതും നക്ഷത്ര ചിഹ്നമിടാത്തതുമായി ആകെ 7561 ചോദ്യങ്ങള്‍ക്കുള്ള നോട്ടീസുകളാണ് ലഭ്യമായത്. ഇതില്‍ 134 എണ്ണം വിവിധ കാരണങ്ങളാല്‍ നിരസിക്കുകയും 57 എണ്ണം പിന്‍വലിക്കുകയും ചെയ്‌തു. ശേഷിച്ചവയില്‍ 600 എണ്ണം നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളുടെ ലിസ്‌റ്റിലും 6770 എണ്ണം നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളുടെ ലിസ്‌റ്റിലും ഉള്‍പ്പെടുത്തി ആകെ 7370 ചോദ്യങ്ങള്‍ അച്ചടിക്കുകയുണ്ടായി.
ഇതില്‍ നക്ഷത്ര ചിഹ്നമിട്ട മുഴുവന്‍ ചോദ്യങ്ങള്‍ക്കും നക്ഷത്ര ചിഹ്നമിടാത്ത 6620 ചോദ്യങ്ങള്‍ക്കും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍ ഈ സമ്മേളനകാലത്തു തന്നെ ഉത്തരം ലഭ്യമാക്കി. ചോദ്യോത്തര വേളകളില്‍ 63 ചോദ്യങ്ങള്‍ വാക്കാല്‍ മറുപടി നല്‍കുന്നതിനായി പരിഗണിച്ചിട്ടുണ്ട്. 606 അവസരങ്ങളിലായി 665 ഉപചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടു.