കേരളം

kerala

ETV Bharat / state

തലസ്ഥാനത്ത് തെരുവ് നായ ആക്രമണം; 15 പേർക്ക് പരിക്ക് - തെരുവ് നായ ആക്രമണം

നായ്ക്കളുടെ ആക്രണം പതിവായതോടെ നടപടി വേണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരിക്കുകയാണ്.

തെരുവ് നായ ആക്രമണത്തിൽ പതിനഞ്ച് പേർക്ക് പരിക്ക്

By

Published : Oct 29, 2019, 7:33 PM IST

തിരുവനന്തപുരം: തെരുവ് നായ ശല്യം രൂക്ഷമാകുന്നു. തലസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഇന്ന് തെരുവ് നായയുടെ ആക്രമണത്തിൽ 15 പേർക്ക് പരിക്കേറ്റു. ആര്യശാല, ചാല, മണക്കാട്, കരമന ഭാഗങ്ങളിലുള്ളവര്‍ക്കാണ് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. പരിക്കേറ്റവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. നായ്ക്കളുടെ ആക്രണം പതിവായതോടെ നടപടി വേണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് നാട്ടുകാർ. തെരുവ് നായ ശല്യം നിയന്ത്രിക്കാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ നഗരസഭക്ക് പരാതി നല്‍കി.

ABOUT THE AUTHOR

...view details