തിരുവനന്തപുരം:സംസ്ഥാനത്തെ ടൂറിസം വകുപ്പിന് കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രവേശന ഫീസിളവ് നല്‍കാന്‍ തീരുമാനിച്ചതായി ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇത്തരം കേന്ദ്രങ്ങളില്‍ ഇവര്‍ക്ക് പ്രവേശന ഫീസില്‍ 50 ശതമാനമാണ് ഇളവ് നല്‍കുകയെന്നും മന്ത്രി അറിയിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഇളവുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന പൗരന്മാരും അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളും സര്‍ക്കാറിനെ സമീപിച്ചിരുന്നു.
വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഫീസിളവ് - ടൂറിസം മന്ത്രി
ടൂറിസം വകുപ്പിന് കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഇനി മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 50 ശതമാനം ഫീസിളവ് ലഭിക്കും.
വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഫീസിളവ്
നിയമസഭയുടെ കീഴിലുള്ള മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച് സമിതിയ്ക്ക് മുന്നില്‍ കോഴിക്കോട് ഹ്യൂമന്‍ റൈറ്റ്സ് ഫോറം സമര്‍പ്പിച്ച ഹര്‍ജിയിലും ഇളവുകള്‍ അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. വിഷയത്തില്‍ വിനോദ സഞ്ചാര വകുപ്പ് നടത്തിയ വിശദമായ പരിശോധനക്ക് ശേഷം റിപ്പോര്‍ട്ട് തയ്യാറാക്കി നിയമസഭ സമിതിയില്‍ സമര്‍പ്പിച്ചു.
വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് ഫീസിളവ് നല്‍കണമെന്ന തീരുമാനം നടപ്പാക്കാന്‍ വകുപ്പ് തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.