തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷക്ക് എ പ്ലസ് കുറഞ്ഞുപോയതിന് പിതാവ് മകനെ തല്ലി. നാല് വിഷയത്തില്‍ എ പ്ലസ് ലഭിക്കാത്തതിനാണ് പിതാവ് മകനെ തല്ലിയത്. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്ന് പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
എ പ്ലസ് കുറഞ്ഞതിന് മകനെ തല്ലി; അമ്മയുടെ പരാതിയില്‍ പിതാവ് അറസ്റ്റില്‍ - Father Arrested
മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിക്കാത്തതിനാണ് പിതാവ് മകനെ മണ്‍വെട്ടിയുടെ പിടി ഉപയോഗിച്ച് തല്ലിയത്.

പ്രതീകാത്മക ചിത്രം
കിളിമാനൂരിൽ തിങ്കളാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. മകന് എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടുമെന്ന് പിതാവ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ നാല് വിഷയത്തിന് കുട്ടിക്ക് എ പ്ലസില്ല. ഫുള്‍ എ പ്ലസ് കിട്ടാത്തതിന്റെ ദേഷ്യത്തില്‍ പിതാവ് മകനെ മണ്‍വെട്ടിയുടെ പിടി ഉപയോഗിച്ച് തല്ലുകയായിരുന്നു.
Last Updated : May 7, 2019, 2:29 PM IST
TAGGED:
Father Arrested