ഫാം ഹൗസ് ഉടമ ഷോക്കേറ്റ് മരിച്ച നിലയിൽ - Farmhouse owner died
പുറത്ത് പോയ തൊഴിലാളികൾ തിരിച്ചു വന്നപ്പോഴാണ് ഗിൽബർട്ടിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഫാം ഹൗസ് ഉടമ ഷോക്കേറ്റ് മരിച്ച നിലയിൽ
തിരുവനന്തപുരം:പൂവച്ചൽ അറവൻ കോണത്ത് ഫാം ഹൗസ് ഉടമ ഷോക്കേറ്റ് മരിച്ച നിലയിൽ. ഗിൽബർട്ട് ആണ് മരിച്ചത്. ഇരുപത് വർഷത്തിലേറെയായി ഫാം നടത്തി വരികയായിരുന്നു ഗിൽബർട്ട് . ഗിൽബർട്ടിനെക്കൂടാതെ നാല് അന്യസംസ്ഥാന തൊഴിലാളികളും ഇവിടെ ഉണ്ടായിരുന്നു. പുറത്ത് പോയ തൊഴിലാളികൾ തിരിച്ചു വന്നപ്പോഴാണ് ഗിൽബർട്ടിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉഷയാണ് ഭാര്യ. അഖില ,അർച്ചന എന്നിവർ മക്കളാണ്. കാട്ടാക്കട പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.