കേരളം

kerala

ETV Bharat / state

Farmers Will Get The Remaining Amount Within Days നെല്ല് സംഭരണം: കർഷകർക്ക് ലഭിക്കാനുള്ള ബാക്കി തുക ദിവസങ്ങൾക്കുള്ളിൽ നല്‍കുമെന്ന് സപ്ലൈകോ - നെല്ലിന്‍റെ തുക ദിവസങ്ങൾക്കുള്ളിൽ നല്‍കും

farmers will get the remaining amount within days says supplyco : കർഷകർക്ക് നൽകാൻ ബാക്കിയുണ്ടായിരുന്ന 260.23 കോടി രൂപ ബാങ്കിൽ എത്തിയെന്നും നിലവിൽ 100 കോടി രൂപ വിതരണം ചെയ്‌തു. ബാക്കിയുള്ളത് കർഷകർ വരുന്ന രീതിയില്‍ കൊടുത്തു തീർക്കുമെന്നും സപ്ലൈക്കൊ അറിയിച്ചു

Farmers will get the remaining amount within days  Supply Co  നെല്ലിന്‍റെ തുക കർഷകർക്ക് നല്‍കുമെന്ന് സപ്ലൈക്കൊ  Supplyco will pay the amount of paddy to farmers  Farmers will get the remaining amount of paddy  ബാക്കിയുള്ള നെല്ലിന്‍റെ തുക കർഷകർക്ക് ലഭിക്കും  സപ്ലൈക്കൊ  Farmers  നെല്ലിന്‍റെ തുക ദിവസങ്ങൾക്കുള്ളിൽ നല്‍കും  The amount of paddy will be paid within days
Farmers will get the remaining amount within days

By ETV Bharat Kerala Team

Published : Sep 6, 2023, 7:27 PM IST

തിരുവനന്തപുരം: കാത്തിരിപ്പുകൾക്കൊടുവിൽ കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന്‍റെ തുകയുടെ വിതരണം അന്തിമഘട്ടത്തിലേക്ക് (Farmers will get the remaining amount within days). 2022-23 കാലത്ത് ശേഖരിച്ച 7,31,184 ടണ്‍ നെല്ലിന്‍റെ വിലയിൽ കർഷകർക്ക് നൽകാൻ ബാക്കിയുണ്ടായിരുന്ന 260.23 കോടി രൂപയാണ് ബാങ്കിൽ എത്തിയിരിക്കുന്നതെന്ന് സപ്ലൈകോ (Supply Co) അധികാരി ഇ ടി വി ഭാരതിനോട് പറഞ്ഞു.

ആകെ 2070.71 കോടി രൂപയാണ് കർഷകർക്ക് നൽകാൻ ഉള്ളത്. എസ്.ബി.ഐ, കാനറാ ബാങ്ക് എന്നിവയിൽ നിന്നും 130 കോടി രൂപ വീതം പി.ആര്‍.എസ് വായ്‌പയായിട്ടാണ് തുക വിതരണം ചെയ്യുന്നത്. നിലവിൽ 100 കോടി രൂപ വിതരണം ചെയ്‌തു. ബാക്കിയുള്ളത് കർഷകർ വരുന്ന രീതിയില്‍ കൊടുത്തു തീർക്കുമെന്നും സപ്ലൈക്കൊ അറിയിച്ചു.

ഇതുവരെ എസ്.ബി.ഐ 33 കോടി രൂപയും കാനറാ ബാങ്ക് 77.52 കോടി രൂപയുമാണ് വിതരണം ചെയ്‌തത്. ഓണത്തിന് മുന്‍പ് തന്നെ 2070.71 കോടി രൂപയില്‍ 1810.48 കോടി രൂപ കൊടുത്തു തീര്‍ത്തിരുന്നു. 50,000 രൂപ വരെ നല്‍കാനുള്ള കര്‍ഷകര്‍ക്ക് തുക മുഴുവനായും മറ്റുള്ളവർക്ക് നല്‍കാനുള്ള തുകയുടെ 28 ശതമാനവുമാണ് നല്‍കിയത്.

വിളവെടുപ്പ് നടത്തി അഞ്ച് മാസം കഴിഞ്ഞിട്ടും കർഷകർക്ക് സർക്കാർ സംഭരിച്ച നെല്ലിന്‍റെ പണം നല്‍കിയിരുന്നില്ല. ഓഗസ്റ്റ് 14ന് മുന്‍പായി എല്ലാ കർഷകർക്കും പണം ലഭിക്കുമെന്ന് സർക്കാർ പ്രഖ്യാപനം വന്നെങ്കിലും അത് ഉണ്ടായില്ല. തുടർന്ന് ചിങ്ങം ഒന്ന് - കർഷക ദിനം ബഹിഷ്‌കരിച്ചുകൊണ്ട് പ്രതിഷേധ ധർണ സംഘടിപ്പിച്ച്, കർഷകർ ആചരണത്തിൽ നിന്ന് വിട്ടുനിന്നിരുന്നു.

കഴിഞ്ഞ ഏപ്രിൽ മാസം മുതൽ സംഭരിച്ച നെല്ലിന്‍റെ വിലയാണ് നൽകാനുള്ളതെന്നും നാലുമാസം ആയിട്ടും തുക ലഭിച്ചിട്ടില്ലെന്നും കുട്ടനാട് കാർഷിക വികസന സമിതി ചെയർമാന്‍ ഗോപൻ ചെന്നിത്തല പറഞ്ഞിരുന്നു. അപ്പർ കുട്ടനാട്ടിൽ കൃഷി ചെയ്യുന്ന 4,053 കർഷകർക്ക് ഇനിയും പണം ലഭിക്കാൻ ഉണ്ട്. ഇത് ഏകദേശം 79.78 കോടി രൂപയോളം വരുമെന്നും അപ്പർ കുട്ടനാട് സ്വതന്ത്ര നെൽകൂട്ടായ്‌മയുടെ വൈസ് പ്രസിഡണ്ട് കൂടിയായ ഗോപൻ ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

ALSO READ:'നെല്‍ക്കർഷകർക്ക് നല്‍കാനുള്ളത് 79 കോടി'; ഉത്രാടനാളിൽ സെക്രട്ടേറിയറ്റിന് മുന്‍പില്‍ ഉപവാസം

ഒരു സീസണില്‍ പരാമവധി എട്ട് ലക്ഷം ടണ്‍ നെല്ല് സപ്ലൈക്കോ സംഭരിക്കുന്നു എന്നാണ് കണക്ക്. ഒരു കിലോഗ്രാം നെല്ലിന് 28.20 രൂപയാണ് സപ്ലൈക്കോ കര്‍ഷകര്‍ക്ക് നല്‍കുന്നത്. ഇതില്‍ 20 രൂപ കേന്ദ്ര സര്‍ക്കാരിന്‍റെ സബ്‌സിഡിയാണ്. 8.20 രൂപയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ വിഹിതം. ഈ തുക നല്‍കുന്നതിനുള്ള സഹായമായി ഒരു സീസണില്‍ ഏകദേശം 1,000 കോടി രൂപയാണ് സപ്ലൈക്കോയ്ക്ക് ആവശ്യമായി വരുന്നത്. ഇതിനാവശ്യമായ പണം അനുവദിക്കേണ്ടത് ധനവകുപ്പാണ്.

ALSO READ:നെല്ല് സംഭരണത്തില്‍ നടുവൊടിഞ്ഞ് സപ്ലൈക്കോ; ബാങ്കുകള്‍ക്ക് കൊടുക്കാനുള്ളത് 3500 കോടി രൂപ, സര്‍ക്കാര്‍ സഹായം ലഭിച്ചിട്ട് മാസങ്ങള്‍

For All Latest Updates

TAGGED:

Supply Co

ABOUT THE AUTHOR

...view details