തിരുവനന്തപുരം:കോട്ടയ്ക്കകം കുതിരമാളികയ്ക്ക് സമീപമുള്ള ഗോശാലയിൽ നരകയാതന അനുഭവിച്ച് എല്ലും തോലുമായ പശുക്കളെയും കാളകളെയും ഹൈക്കോടതി ഉത്തരവിനെ തുടർന്ന് 2020 ഫെബ്രുവരിയില്‍ നഗരസഭ ഏറ്റെടുത്തിരുന്നു. ഈ കന്നുകാലികളെ വിളപ്പിൽശാല ചവർ ഫാക്‌ടറിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് സ്വകാര്യ വ്യക്തിയുടെ ഫാമിലേക്ക് മാറ്റി.
ഇനിയാണ് ശരിക്കുള്ള കഥ
കന്നുകാലികൾക്ക് രണ്ട് മൃഗഡോക്‌ടർമാരുടെ നേതൃത്വത്തിൽ നഗരസഭ ജീവനക്കാരുടെ സംഘം കൃത്യമായി പരിപാലനം നൽകുമെന്നും മറ്റ് ചെലവുകൾക്കുള്ള സംവിധാനം ഒരുക്കുമെന്നും ഫാമിന് വാടക നൽകുമെന്നും നഗരസഭ ഉറപ്പ് നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ആറ് മാസമായി നഗരസഭ തിരിഞ്ഞുനോക്കാത്തതിനാൽ സ്വന്തം ചെലവിൽ ആണ് അഷ്‌കർ ഇവയെ പോറ്റുന്നത്.