കേരളം

kerala

ETV Bharat / state

'മിനിമം ചാര്‍ജ് 12 ഉം വിദ്യാര്‍ഥികളുടേത് 6 ഉം ആക്കണം' ; സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക് - അനിശ്ചിതകാല സമരം

നവംബർ 9 മുതൽ സംസ്ഥാന വ്യാപകമായി അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്തിവയ്ക്കുമെന്ന് ബസ് ഉടമകള്‍

fare hike  Private bus owners  Private bus Strike news  സ്വകാര്യ ബസ് പണിമുടക്ക് വാര്‍ത്ത  സ്വകാര്യ ബസ് ഉടമകളുടെ സമരം  ആന്‍റണി രാജു വാര്‍ത്ത  അനിശ്ചിതകാല സമരം  ബസ് സമരം വാര്‍ത്ത
നിരക്ക് വര്‍ദ്ധന; സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്

By

Published : Oct 26, 2021, 4:32 PM IST

തിരുവനന്തപുരം :സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്. നിരക്ക് വർധനയാവശ്യപ്പെട്ട് നവംബര്‍ 9 മുതല്‍ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തി സമരം ചെയ്യുമെന്ന് ഉടമകള്‍ അറിയിച്ചു. ഡീസൽ വില വലിയ രീതിയിൽ വർധിച്ച സാഹചര്യം ചൂണ്ടിക്കാട്ടിയാണ് നിരക്ക് വര്‍ധനയാവശ്യപ്പെടുന്നത്. മിനിമം ചാർജ് 12 രൂപയാക്കണമെന്നതാണ് ഉടമകളുടെ പ്രധാന ആവശ്യം.

Also Read:ആന്ധ്ര ദമ്പതികൾ ഒരു തെറ്റും ചെയ്തിട്ടില്ല, കുഞ്ഞിനെ കൈമാറേണ്ടി വരുമോയെന്ന പേടിയാണവര്‍ക്കുള്ളത് : അനുപമ

കിലോമീറ്റർ നിരക്ക് ഒരു രൂപയായി ഉയർത്തണം. കൂടാതെ വിദ്യാര്‍ഥികള്‍ക്കുള്ള മിനിമം ചാർജ് ആറ് രൂപയായും തുടർന്നുള്ള നിരക്ക് 50% ആക്കണമെന്നും ആവശ്യമുണ്ട്. കൊവിഡ് കാലം കഴിയുന്നത് വരെ വാഹന നികുതി പൂർണമായും ഒഴിവാക്കുക എന്ന ആവശ്യവും ഇവർ ഉന്നയിച്ചിട്ടുണ്ട്.

ഇക്കാര്യം വ്യക്തമാക്കി ഗതാഗത മന്ത്രി ആന്‍റണി രാജുവിന് ബസുടമകൾ നോട്ടിസ് നൽകിയിട്ടുണ്ട്. സമരം തുടങ്ങുന്ന ദിവസം മുതൽ ബസ് ഉടമകളുടെ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല റിലേ സത്യാഗ്രഹവും നടത്തും.

ABOUT THE AUTHOR

...view details