കേരളം

kerala

ETV Bharat / state

കുടുംബവഴക്ക് രൂക്ഷമായി; ഭാര്യാമാതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ് - ഭാര്യാമാതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ്

ഭാര്യ വീട്ടുകാർ ഉല്ലാസിനെതിരെ വെള്ളറട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെ ഇയാള്‍ പ്രകോപിതനാവുകായിരുന്നു.

Family quarrel escalated  young man attacked mother in law  mother in law  കുടുംബവഴക്ക് രൂക്ഷമായി  ഭാര്യാമാതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ്  ഒറ്റശേഖരമംഗലം തിരുവനന്തപുരം:
കുടുംബവഴക്ക് രൂക്ഷമായി; ഭാര്യാമാതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ്

By

Published : Sep 10, 2021, 10:38 PM IST

തിരുവനന്തപുരം:കുടുംബവഴക്കിനെ തുടർന്ന് ഭാര്യാമാതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ്. ഒറ്റശേഖരമംഗലത്താണ് സംഭവം നടന്നത്. കുടുംബവഴക്കിനെ തുടര്‍ന്ന് മരുമകന്‍ അമ്പൂരി സ്വദേശി ഉല്ലാസ്, മേലേപുത്തൻവീട്ടിൽ ബിജുവിന്‍റെ ഭാര്യ ലേഖയെ ആക്രമിയ്‌ക്കുകയായിരുന്നു.

ഉല്ലാസ് ഭാര്യ വർഷയുമായി പിണങ്ങി അമ്പൂരിയിലെ വീട്ടില്‍ കഴിയുകയായിരുന്നു. ഭാര്യ വീട്ടുകാർ കഴിഞ്ഞദിവസം ഉല്ലാസിനെതിരെ വെള്ളറട പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിൽ പ്രകോപിതനായി വർഷയുടെ വീട്ടിലെത്തി ബഹളം വെച്ച ഉല്ലാസ്, ഭാര്യയെ മർദിക്കാൻ ശ്രമിച്ചു.

തടയാൻ ശ്രമിച്ച വർഷയുടെ അമ്മ ലേഖയെ ഉല്ലാസ് വെട്ടിപരിക്കേല്‍പ്പിച്ചു. ഇതുകണ്ട ലേഖയുടെ ഭർത്താവ് ബിജു, യുവാവിന്‍റെ തലയ്ക്ക് മൺവെട്ടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു.

സംഭവത്തിൽ ബിജുവിനും പരിക്കേറ്റു. ഇവര്‍ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കേസെടുത്ത് അന്വേഷണം നടത്തുമെന്ന് ആര്യൻകോട് പൊലീസ് പറഞ്ഞു.

ALSO READ:നാർകോട്ടിക് ജിഹാദ്; പാലാ ബിഷപ്പിനെ തള്ളി മുഖ്യമന്ത്രി

ABOUT THE AUTHOR

...view details