കേരളം

kerala

ETV Bharat / state

അനുജിത്തിന്‍റെ വിയോഗം താങ്ങാനാവാതെ കുടുംബവും സുഹൃത്തുക്കളും - Anujith

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഫയർ ഫോർസിനോടൊപ്പം വാളന്‍റിയറായി പ്രവർത്തിച്ചിരുന്ന അനുജിത്ത് മരണത്തിലും തന്‍റെ സേവനം ഒരുപടി കൂടി മുന്നിലെത്തിച്ചു

trivandrum  തിരുവനന്തപുരം  കൊട്ടാരക്കര  Anujith  heart transplantation
അനുജിത്തിന്‍റെ വിയോഗം താങ്ങാനാവാതെ കുടുംബവും സുഹൃത്തുക്കളും

By

Published : Jul 22, 2020, 6:16 PM IST

തിരുവനന്തപുരം: തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിയിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച കൊട്ടാരക്കര സ്വദേശി അനുജിത്തിന്‍റെ വിയോഗം താങ്ങാനാകാതെ കുടുംബവും സുഹൃത്തുക്കളും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഫയർ ഫോർസിനോടൊപ്പം വാളന്‍റിയറായി പ്രവർത്തിച്ചിരുന്ന അനുജിത്ത് മരണത്തിലും തന്‍റെ സേവനം ഒരുപടി കൂടി മുന്നിലെത്തിച്ചു. എഴുകോണ്‍ അമ്പലത്തുംകാല സ്വദേശിയായ അനുജിത്ത് മരണത്തിലൂടെ എട്ട് പേരുടെ ജീവിതത്തിന് വെളിച്ചമേകിയാണ് യാത്രയായത്.

അനുജിത്തിന്‍റെ വിയോഗം താങ്ങാനാവാതെ കുടുംബവും സുഹൃത്തുക്കളും

വാഹന അപകടത്തെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയിലും ഭാര്യ പ്രിൻസി അവയവ ദാനത്തിന് സമ്മതിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുരിയിലായിരുന്നു കൊട്ടാരക്കര മൈലംസ്വദേശി പ്രിൻസിയുമായുള്ള വിവാഹംനടന്നത്. അവയവ ദാനത്തിനായി സന്മനസ് കാട്ടിയ അനുജിത്തിന്‍റെ കുടുംബത്തോട് കൊട്ടാരക്കര ഫയർ ഫോഴ്‌സ് നന്ദിയറിയിച്ചിട്ടുണ്ട്. ഐടിഐ വിദ്യാർഥിയായിരുന്ന കാലം അനുജിത്ത് ട്രെയിൻ പാളത്തിന്‍റെ വിള്ളൽ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തി ട്രെയിൻ അപകടം ഒഴിവാക്കിയത് വാർത്തകളിൽ നിറഞ്ഞിരുന്നു.

ജൂൺ 14ന്‌ കൊട്ടാരക്കര കലയപുരം ജംഗ്ഷന്‌ സമീപത്ത് വച്ചായിരുന്നു അനുജിത്ത് അപകടത്തിൽപ്പെട്ടത്. അനുജിത്ത് സഞ്ചരിച്ചിരുന്ന ബൈക്ക് അപ്രതീക്ഷിതമായി റോഡ് മുറിച്ച് കടക്കുയായിരുന്ന വഴിയാത്രക്കാരനെ ഇടിക്കുയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനുജിത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജൂൺ 20ന്‌ മരണം സ്ഥിരീകരിച്ചു. തുടർന്ന് ഹൃദയം എറണാകുളം ലിസി ആശുപത്രിയിലേക്കും കൈകൾ അമൃതയിലേക്കും കൊണ്ട് പോയി. സർക്കാരിന്‍റെ മൃതസഞ്ജീവനി പദ്ധതി പ്രകാരമാണ് അവയവങ്ങൾ ദാനം ചെയ്തത്.

ABOUT THE AUTHOR

...view details