കേരളം

kerala

ETV Bharat / state

വോട്ടർ പട്ടികയിൽ വ്യാജന്മാർ; അന്വേഷണമാവശ്യപ്പെട്ട് സ്ഥാനാർഥികള്‍ - അതിർത്തി ഗ്രാമപഞ്ചായത്ത്

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട വോട്ടർപട്ടികയിലാണ് വോട്ടർമാരുടെ ഇരട്ടിപ്പ്. വെള്ളറട ഗ്രാമപഞ്ചായത്തിലെ പനച്ചമൂട് വാർഡിലെ ഒന്നും രണ്ടും ബൂത്തുകളിലാണ് ഇത്തരത്തിൽ പത്തിലധികം പേരുടെ ക്രമക്കേടുകൾ കണ്ടെത്തിയത്.

False voters list  trivandrum  വോട്ടർ പട്ടിക  വ്യാജന്മാർ  അതിർത്തി ഗ്രാമപഞ്ചായത്ത്  തിരുവനന്തപുരം
അതിർത്തി ഗ്രാമപഞ്ചായത്തുകളിലെ വോട്ടർ പട്ടികയിൽ വ്യാജന്മാർ

By

Published : Dec 3, 2020, 4:31 PM IST

Updated : Dec 3, 2020, 10:46 PM IST

തിരുവനന്തപുരം:തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സംസ്ഥാന അതിർത്തി ഗ്രാമപഞ്ചായത്തുകളിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന് ആക്ഷേപം . വിഷയത്തില്‍ അന്വേഷണമാവശ്യപ്പെട്ട് സ്ഥാനാർഥികൾ വരണാധികാരിക്ക് പരാതി നൽകി.

വോട്ടർ പട്ടികയിൽ വ്യാജന്മാർ; അന്വേഷണമാവശ്യപ്പെട്ട് സ്ഥാനാർഥികള്‍

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട വോട്ടർപട്ടികയിലാണ് വോട്ടർമാരുടെ ഇരട്ടിപ്പ്. അന്യസംസ്ഥാത്തിൽ വോട്ട് ഉള്ളവരുടെയും സ്ഥലത്തില്ലാത്ത പ്രവാസികളുടെ പേരുകളും പട്ടികയിലുണ്ട്. വെള്ളറട ഗ്രാമപഞ്ചായത്തിലെ പനച്ചമൂട് വാർഡിലെ ഒന്നും രണ്ടും ബൂത്തുകളിലാണ് ഇത്തരത്തിൽ പത്തിലധികം പേരുടെ ക്രമക്കേടുകൾ കണ്ടെത്തിയത്.

അതിർത്തി പങ്കിടുന്ന അമ്പൂരി, കുന്നത്തുകാൽ പാറശാല, കൊല്ലയിൽ, കാരോട്, പൂവാർ തുടങ്ങിയ പഞ്ചായത്തുകളിലും ഇത്തരത്തിൽ നിരവധി ക്രമക്കേടുകൾ സംഭവിച്ചിട്ടുണ്ടെന്നും ആരോപണമുയരുന്നു. വർഷങ്ങളായി വിദേശത്ത് ജോലി നോക്കുന്നവരുടെ പേരുകളാണ് ഹിയറിങ് ഉൾപ്പെടെയുള്ള ഒരു നടപടിയും സ്വീകരിക്കാതെ അവസാന പട്ടികയിൽ ചേർത്തിരിക്കുന്നത്. സംശയമുള്ള ബൂത്തുകളിലെല്ലാം ക്യാമറ നിരീക്ഷണം ഏർപ്പെടുത്തണമെന്നാണ് സ്ഥാനാർഥികൾ ഉൾപ്പടെയുള്ളവർ ആവശ്യപ്പെടുന്നത്.

Last Updated : Dec 3, 2020, 10:46 PM IST

ABOUT THE AUTHOR

...view details