തിരുവനന്തപുരം: ലക്ഷദ്വീപിന്‍റെ പേരിൽ വ്യാപക കള്ളപ്രചരണങ്ങൾ നടക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇടതുപക്ഷവും കോൺഗ്രസും തീവ്രവാദികളുമാണ് ഇത്തരം പ്രചരണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇവർ ടൂൾ കിറ്റ് തയ്യാറാക്കി ഒരേ കാര്യം പറഞ്ഞു കൊണ്ടിരിക്കുന്നുവെന്ന് സുരേന്ദ്രൻ ആരോപിച്ചു.
സഞ്ചാരത്തിനും ചരക്കു നീക്കത്തിനും ബേപ്പൂർ തുറമുഖം ഒഴിവാക്കി മംഗലാപുരം തുറമുഖം ഏറ്റെടുത്തതിന് പിന്നിൽ ബേപ്പൂർ തുറമുഖത്തിന്‍റെ അടിസ്ഥാന സൗകര്യം വർധിപ്പിക്കാത്ത ഉമ്മൻചാണ്ടി, പിണറായി സർക്കാരുകൾ ആണ്. നുണപ്രചാരണങ്ങൾ നടത്തുന്നവർക്കൊപ്പം സിനിമാതാരങ്ങളും കൂടിയിരിക്കുകയാണ്. ലക്ഷദ്വീപിൽ ആകെ 10 പശുക്കൾ മാത്രമാണ് ഉള്ളത്. ഇത് കൊണ്ട് തന്നെ പാൽ ലഭിക്കുന്നത് വിഐപികൾക്ക് മാത്രമാണെന്നും അതിനാലാണ് അമൂൽ ഉത്പന്നങ്ങൾ അവിടെ എത്തിക്കാൻ തീരുമാനിച്ചതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
READ MORE:ലക്ഷദ്വീപിനെ മാറ്റിയെഴുതാൻ കേന്ദ്രം; പ്രതിഷേധവുമായി പൊതുസമൂഹം