തിരുവനന്തപുരം: എയർ ഇന്ത്യ ജീവനക്കാർക്കെതിരെ വ്യാജ പരാതി ചമച്ച കേസിൽ സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ ഒൻപത് ദിവസത്തേക്ക് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. ഈ മാസം 22ന് വൈകിട്ട് അഞ്ചു മണിവരെ കസ്റ്റഡി അനുവദിച്ച് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.
സ്വപ്‌ന വ്യാജ പരാതികൾ തയ്യാറാക്കിയ സ്ഥലങ്ങളിൽ പോയി അന്വേഷണം നടത്തുവാനും കൂടുതൽ തെളിവുകളും ശേഖരിക്കുവാനുമാണ് ക്രൈം ബ്രാഞ്ച് സ്വപ്‌നയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.