കേരളം

kerala

ETV Bharat / state

കേന്ദ്ര തെര‍ഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകുമെന്ന് ടിക്കാറാം മീണ - tikkaram meena

കള്ളവോട്ട് ആരോപണത്തിൽ അന്വേഷണം ആരംഭിച്ചതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

ടിക്കാറാം മീണ

By

Published : Apr 29, 2019, 12:51 PM IST

തിരുവനന്തപുരം:ലോക്സഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്തത് സംബന്ധിച്ച പരാതികള്‍ ഗൗരവപരമായി കാണുന്നെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കോൺഗ്രസ് ആരോപിച്ച കള്ളവോട്ട് ആരോപണത്തിൽ അന്വേഷണം ആരംഭിച്ചു. കേന്ദ്ര തെര‍ഞ്ഞെടുപ്പ് കമ്മീഷന് വസ്തുനിഷ്ഠമായ റിപ്പോര്‍ട്ട് നല്‍കും. കാസര്‍കോട് കലക്ടറുടെ റിപ്പോര്‍ട്ട് ഉടൻ പ്രതീക്ഷിക്കുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

കണ്ണൂർ ധർമടം മണ്ഡലത്തിലെ 52, 53 നമ്പർ ബൂത്തുകളിൽ സിപിഎം പ്രവർത്തകൻ കള്ളവോട്ട് ചെയ്തുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. കള്ളവോട്ട് ചെയ്തുവെന്ന് തെളിഞ്ഞാൽ ഇന്ത്യൻ ശിക്ഷാ നിയമവും ജനപ്രാതിനിധ്യ നിയമവും അനുസരിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു. ഈ വിധത്തിൽ വിഷയത്തെ അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് ജില്ലാ കലക്ടർമാരോട് ആവശ്യപ്പെട്ടത്. കള്ളവോട്ടിനെ നിയമപരമായി നേരിടാനാണ് കോൺഗ്രസിന്‍റെ തീരുമാനം. കാസര്‍കോട് മണ്ഡലത്തിലെ 110ാം ബൂത്തിൽ റീ പോളിംഗ് ആവശ്യപ്പെട്ട് കോൺഗ്രസ് ജില്ലാ കലക്ടര്‍ക്ക് പരാതി നൽകിയിട്ടുണ്ട്.

ABOUT THE AUTHOR

...view details