തിരുവനന്തപുരം: ജില്ലയിലെ ചെമ്പഴന്തി വാർഡിലെ മണയ്ക്കൽ സ്‌കൂളിലെ ഏഴാം ബൂത്തിൽ കള്ളവോട്ട് ചെയ്‌തതായി ആരോപണം. വോട്ട് ചെയ്യാനെത്തിയ കരിഷ്‌മ എസ്എസ് എന്ന യുവതിയുടെ വോട്ട് മറ്റാരോ ചെയ്‌തുവെന്നാണ് ആരോപണം. തന്‍റെ വോട്ട് മറ്റാരോ ചെയ്‌തു എന്നറിഞ്ഞതോടെ
യുവതി ബാലറ്റിൽ വോട്ടു ചെയ്‌ത് മടങ്ങുകയായിരുന്നു.
തിരുവനന്തപുരത്ത് കള്ളവോട്ട് ചെയ്‌തതായി ആരോപണം - thiruvananthapuram fake vote
കരിഷ്‌മ എസ്എസ് എന്ന യുവതിയുടെ വോട്ട് മറ്റാരോ ചെയ്‌തുവെന്നാണ് ആരോപണം
![തിരുവനന്തപുരത്ത് കള്ളവോട്ട് ചെയ്‌തതായി ആരോപണം തിരുവനന്തപുരത്ത് കള്ളവോട്ട് ചെയ്‌തതായി ആരോപണം കള്ളവോട്ട് ചെയ്‌തതായി ആരോപണം തിരുവനന്തപുരം തെരഞ്ഞെടുപ്പ് വാർത്തകൾ fake vote in thiruvananthapuram thiruvananthapuram fake vote thiruvananthapuramn election news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9810031-thumbnail-3x2-fakevote.jpg)
തിരുവനന്തപുരത്ത് കള്ളവോട്ട് ചെയ്‌തതായി ആരോപണം
തിരുവനന്തപുരത്ത് കള്ളവോട്ട് ചെയ്‌തതായി ആരോപണം
തുടർന്ന് ബിജെപി കള്ള വോട്ട് ചെയ്‌ത് എന്നാരോപിച്ചു കൊണ്ട് സിപിഎം പരാതി നൽകുകയും ബിജെപി ഇൻ ഏജന്‍റ് വോട്ടർക്ക് പണം നൽകിയെന്ന് ആരോപിക്കുകയും ചെയ്‌തു. സിപിഎമ്മിന്‍റെ പരാതിയെതുടർന്ന് ബിജെപിയുടെ ഇൻ ഏജന്‍റിനെ ബൂത്തിൽ നിന്ന് മാറ്റിയതോടെ ഇതറിഞ്ഞെത്തിയ ബിജെപി സ്ഥാനാർഥി ചെമ്പഴന്തി ഉദയൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സിപിഎം ഏജന്‍റുമാരുമായി തർക്കത്തിലാകുകയും ചെയ്‌തു. തുടർന്ന് പൊലീസ് എത്തി ഇരു കൂട്ടരേയും പറഞ്ഞുവിട്ടു. 15 മിനിട്ടോളം വോട്ടിങ് തടസപ്പെട്ടു.
Last Updated : Dec 8, 2020, 6:19 PM IST