കേരളം

kerala

ETV Bharat / state

വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച ടിപ്പർ പിടികൂടി

സംഭവത്തില്‍ വാഹന ഉടമയായ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തു

വ്യാജ നമ്പർ പ്ലേറ്റ്  ടിപ്പർ പിടികൂടി  സിപിഎം ബ്രാഞ്ച് സെക്രട്ടറി  തുമ്പ പൊലീസ്  Fake number plate  tipper
വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് മണ്ണ് കടത്തിയ ടിപ്പർ പിടികൂടി

By

Published : Jan 26, 2020, 4:59 AM IST

തിരുവനന്തപുരം:വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് മണ്ണ് കടത്തിയ ടിപ്പർ തുമ്പ പൊലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ വാഹന ഉടമയായ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുത്തു. കഴിഞ്ഞ വ്യാഴാഴ്‌ച്ചയാണ് ടിപ്പർ പിടികൂടിയത്. വാഹനത്തിന്‍റെ രേഖകൾ ഹാജരാക്കാൻ ഉടമയോട് ആവശ്യപ്പെട്ടെങ്കിലും അവ ഹാജരാക്കിയില്ല. ഇതേ തുടർന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ വെബ്സൈറ്റിൽ തെരഞ്ഞപ്പോൾ വ്യാജ നമ്പരാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. കെഎല്‍ 22 എന്‍ 5791 എന്ന ബുള്ളറ്റിന്‍റെ നമ്പറാണ് ടിപ്പറില്‍ ഉപയോഗിച്ചിരുന്നത്. ടിപ്പറിന്‍റെ യഥാർഥ നമ്പർ കെഎല്‍ 22 എന്‍ 5602 എന്നാണെന്ന് കഴക്കൂട്ടം ആർടിഒ രേഖാമൂലം തുമ്പ പൊലീസിന് വിവരം നൽകി.

വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് മണ്ണ് കടത്തിയ ടിപ്പർ പിടികൂടി

സംഭവം ഒതുക്കി തീർക്കാർ ശ്രമം നടന്നിരുന്നെങ്കിലും വിവാദമായതോടെയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തത്. അതേസമയം കഴിഞ്ഞ ദിവസം ടിപ്പർ സ്‌റ്റേഷനിൽ നിന്നും കടത്താനുള്ള ശ്രമമുണ്ടായതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്‌തു.

ABOUT THE AUTHOR

...view details