കാട്ടാക്കടയിൽ വ്യാജമദ്യം പിടികൂടി - ഹോട്ടൽ നടത്തുന്ന കുമാർ
കാട്ടാക്കട എക്‌സൈസ് ഓഫീസിന് എതിർവശത്ത് ഹോട്ടൽ നടത്തുന്ന കുമാറാണ് പിടിയിലായത്
കാട്ടാക്കടയിൽ വ്യാജമദ്യംപിടികൂടി
തിരുവനന്തപുരം: കാട്ടാക്കടയിൽ പത്ത് ലിറ്റർ വ്യാജ മദ്യവുമായി ഒരാൾ പിടിയിൽ. കാട്ടാക്കട എക്‌സൈസ് ഓഫീസിന് എതിർവശത്ത് ഹോട്ടൽ നടത്തുന്ന കുമാറാണ് പിടിയിലായത്. ഈ കടയിലും സമീപത്തെ ഗോഡൗണിലുമായാണ് മദ്യം സൂക്ഷിച്ചിരുന്നത്. ബാറ്ററി, വ്യാജ മദ്യ നിര്‍മാണത്തിന് ഉപയോഗിച്ചിരുന്ന അനുബന്ധ സാധനങ്ങള്‍ എന്നിവയും കണ്ടെത്തി. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.