തിരുവനന്തപുരം:ബെവ് ക്യൂ ആപ്പുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റുകൾ മുക്കി ഫെയർകോഡ്. ആപ്പ് തകരാറിലാകുന്നത് തുടരുന്നതിനിടെയാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ ബെവ് ക്യു പോസ്റ്റുകൾ കമ്പനി പിൻവലിച്ചത്.
ആപ്പില്‍ കുടുങ്ങി ഫെയര്‍കോഡ്; ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു - bevQ
ആപ്പ് തകരാറിലാകുന്നത് തുടരുന്നതിനിടെയാണ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലെ ബെവ് ക്യു പോസ്റ്റുകൾ കമ്പനി പിൻവലിച്ചത്.
ആപ്പില്‍ കുടുങ്ങി ഫെയര്‍കോഡ്; ഫെയ്സ്ബുക്ക് പോസ്റ്റ് മുക്കി
ആപ്പ് പ്രവർത്തിക്കാത്തതിന്‍റെ രോഷം മുഴുവൻ ആളുകൾ കമ്പനിയുടെ സോഷ്യൽ മീഡിയ പേജിലാണ് തീർക്കുന്നത്. കമ്പനിക്കെതിരെ രൂക്ഷ വിമർശനമാണ് നിലവിൽ പേജിലുള്ള മറ്റു പോസ്റ്റുകൾക്ക് താഴെയുള്ള കമന്‍റുകളിൽ. ഇന്നലെ മദ്യ വിതരണം ആരംഭിച്ചതു മുതൽ ആപ്പിന്‍റെ പ്രവർത്തനം അവതാളത്തിലായിരുന്നു. പലർക്കും ടോക്കൺ ലഭിച്ചില്ല. ഇന്നും ആപ്പ് പ്രവർത്തിക്കുന്നില്ല. ആപ്പ് ഇതുവരെയും പ്ലേ സ്റ്റോറി ലും അപ്പ്‌ലോഡ് ചെയ്തിട്ടില്ല.