കേരളം

kerala

ETV Bharat / state

തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണം

ഇറ്റലിയിൽ നിന്ന് തിരുവനന്തപുരത്തെത്തിയ രോഗബാധിതൻ വർക്കലയിലുടനീളം സഞ്ചരിച്ചതായി റിപ്പോർട്ട്. റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കാൻ ശ്രമം തുടരുകയാണെന്ന് ജില്ലാ കലക്ടർ

Covid tvm  Extreme vigilance in the district in tvm  തിരുവനന്തപുരത്ത് കർശന ജാഗ്രതാ നിർദേശം  കൊവിഡ് 19
തിരുവനന്തപുരം

By

Published : Mar 14, 2020, 1:02 PM IST

Updated : Mar 14, 2020, 2:34 PM IST

തിരുവനന്തപുരം:ജില്ലയിൽ മൂന്നാമതൊരാൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ജനങ്ങൾ കടുത്ത നിയന്ത്രണം പാലിക്കണമെന്ന് ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അഭ്യര്‍ഥിച്ചു. ഇറ്റലിയിൽ നിന്ന് വർക്കലയിൽ എത്തി കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ടയാൾ പതിനഞ്ച് ദിവസം കൊണ്ട് പ്രദേശത്തെ റസ്റ്റോറന്‍റുകളും കടകളും ഉൾപ്പെടെ നിരവധി സ്ഥലങ്ങളിലും ഉത്സവത്തിനും സ്ഥലത്തും പോയതായി കണ്ടെത്തിയിട്ടുണ്ട്.

ഈ പശ്ചാത്തലത്തിൽ വർക്കലയിൽ പ്രത്യേക ജാഗ്രത പാലിക്കണം. ഇയാൾ സഞ്ചരിച്ച സ്ഥലങ്ങൾ സംബന്ധിച്ച് കൂടുതൽ പരിശോധന നടത്തുകയാണ്. ഇയാൾ വന്നത് ഡൊമസ്റ്റിക് വിമാനത്തിലായതിനാൽ യാത്രക്കാരുടെ മുഴുവൻ വിവരങ്ങളും ലഭിച്ചില്ല.

യു.കെയിൽ നിന്നു വന്ന പേട്ട സ്വദേശി 11 ന് എട്ടുമണിക്ക് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിയിരുന്നു. തിരികെ പോകും വഴി ചില കടകളുടെ മൂന്നു മീറ്റർ പരിധി വരെ എത്തി. ഇയാൾ വീട്ടുകാരുമായി അടുത്തിടപഴകിയിട്ടുണ്ട്. ഇവരെല്ലാം പ്രാഥമിക നിരീക്ഷണ പട്ടികയിലാണ്.

ഇയാൾ വന്ന വിമാനത്തിൽ ഏഴ് വിദേശികൾ അടക്കം 69 പേർ ഉണ്ടായിരുന്നു. ഇതിൽ 37 പേർ പ്രത്യേക നിരീക്ഷണത്തിലാണ്. ജില്ലയിൽ 249 പേരാണ് ആണ് നിരീക്ഷണത്തിൽ ഉള്ളത് ഉള്ളത്. 231 പേർ വീടുകളിലും 18 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 70 പരിശോധനാഫലങ്ങൾ ലഭിക്കാനുണ്ട്.

ജനങ്ങൾക്കുള്ള സുരക്ഷാനിർദേശങ്ങൾ:

  • അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ വീടിന് പുറത്തിറങ്ങാവൂ.
  • വിദേശ രാജ്യത്ത് നിന്ന് വന്നവർ 28 ദിവസം സ്വയം വീട്ടിൽ നീരീക്ഷണത്തിൽ കഴിയണം.
  • യൂറോപ്പിൽ നിന്ന് വരുന്നവർ ഒറ്റമുറിയിൽ തന്നെ നിർബന്ധമായും കഴിയണം.
  • ബീച്ചുകളും ഷോപ്പിങ് മാളുകളും അടയ്ക്കാൻ നിർദേശം.
  • സംശയങ്ങളോ രോഗലക്ഷണങ്ങളോ ഉള്ളവർ 1056, 1077 എന്നീ നമ്പറുകളിൽ വിളിക്കണം.
  • ചെറിയ പനി പോലുള്ള അസുഖങ്ങൾ ഉള്ളവർ വീട്ടിൽ തന്നെ ചികിത്സിക്കുകയോ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ബന്ധപ്പെടുകയോ ചെയ്യുക.
  • സലൂണുകളും ജിമ്മുകളുമടക്കം സ്പർശന സാധ്യതയുള്ള സ്ഥാപനങ്ങൾ ഒഴിവാക്കുക.
  • വിവാഹങ്ങളിലെ ആൾ സാന്നിധ്യം പരമാവധി കുറയ്ക്കുക.
  • വീടുകളിൽ നിരീക്ഷണത്തിലുള്ളവർ കുടുംബാംഗങ്ങളുമായി ഇടപഴകരുത്.
  • സ്വന്തം വാഹനത്തിൽ ആശുപത്രിയിൽ പോകുന്നത് ഒഴിവാക്കണം.
    തിരുവനന്തപുരത്ത് കർശന ജാഗ്രതാ നിർദേശം
Last Updated : Mar 14, 2020, 2:34 PM IST

For All Latest Updates

ABOUT THE AUTHOR

...view details