തിരുവനന്തപുരം: സംസ്ഥാനത്തെ എക്‌സ്‌ട്രാ പ്രീമിയം പെട്രോളിന്‍റെ വില നൂറ് രൂപ കടന്നു. തിരുവനന്തപുരം, പാലക്കാട്, വയനാട്, ഇടുക്കി ജില്ലകളിലാണ് എക്‌സ്‌ട്രാ പ്രീമിയം പെട്രോളിന്‍റെ വില നൂറ് രൂപ കടന്നത്. തിരുവനന്തപുരം നഗരത്തിൽ ലിറ്ററിന് 100.20 രൂപ, പാറശ്ശാലയിൽ 101.14 രൂപ എന്നിങ്ങനെയാണ് വില. വയനാട് ബത്തേരിയിൽ 100.24 ആണ് പ്രീമിയം പെട്രോളിന്‍റെ വില. 37 ദിവസത്തിനിടെ ഇന്നത്തേത് ഉള്‍പ്പെടെ ഇന്ധനവില 31 തവണയാണ് വർധിപ്പിച്ചത്.
സംസ്ഥാനത്ത് നൂറ് കടന്ന് പെട്രോള്‍ വില - diesel
പെട്രോളിനും ഡീസലിനും 28 പൈസയാണ് വർധിച്ചത്.
ഇന്ധനവില
ഇന്ന് പെട്രോളിനും ഡീസലിനും 28 പൈസയാണ് വർധിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 97.38 രൂപയും ഡീസൽ ലിറ്ററിന് 92.31 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 95.43 രൂപയും ഡീസലിന് 91. 88 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 95.68 രൂപയും ഡീസലിന് 91.03 രൂപയുമാണ്.
Also Read:ഇന്ധനവില; സംസ്ഥാനം നികുതി കുറയ്‌ക്കണമെന്നത് വിചിത്രവാദമെന്ന് മുഖ്യമന്ത്രി
Last Updated : Jun 7, 2021, 11:29 AM IST