കേരളം

kerala

ETV Bharat / state

സ്‌കൂള്‍ തുറക്കാന്‍ വിപുലമായ തയ്യാറെടുപ്പ് ; ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്ന് മുഖ്യമന്ത്രി - മുഖ്യമന്ത്രി പിണറായി വിജയന്‍

വിദ്യാലയങ്ങള്‍ക്ക് മുന്നില്‍ പാര്‍ക്കിങ്ങും ആള്‍ക്കൂട്ടവും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Extensive preparation  open school  Chief Minister of kerala  സ്‌കൂള്‍ തുറക്കാന്‍ വിപുലമായ തയ്യാറെടുപ്പ്  മന്ത്രിമാരുടെ യോഗം  മുഖ്യമന്ത്രി പിണറായി വിജയന്‍  Chief Minister will call a meeting of the ministers on Thursday
'സ്‌കൂള്‍ തുറക്കാന്‍ വിപുലമായ തയ്യാറെടുപ്പ്'; വ്യാഴാഴ്‌ച മന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി

By

Published : Sep 22, 2021, 8:51 PM IST

Updated : Sep 22, 2021, 9:23 PM IST

തിരുവനന്തപുരം : നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നതിന് വിപുലമായ തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ, ആരോഗ്യ മന്ത്രിമാരുടെ ഉന്നതതല യോഗം വ്യാഴാഴ്ച നടക്കും.

സ്‌കൂള്‍ തുറക്കുന്നതിന് വിപുലമായ തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

ഈ യോഗം തയ്യാറാക്കുന്ന കരട് പദ്ധതികള്‍ മറ്റ് വകുപ്പുകളുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണ സുരക്ഷ ഉറപ്പാക്കും. ഇക്കാര്യം അദ്ധ്യാപക രക്ഷാകര്‍തൃ സമിതികളുമായും മറ്റ് സംഘടനകളുമായും ചര്‍ച്ച ചെയ്യും.

ALSO READ:സംസ്ഥാനത്ത് 19,675 പേര്‍ക്ക് കൂടി COVID 19 ; 142 മരണം

യാത്രാവേളയില്‍ കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതി തയ്യാറാക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാലയങ്ങള്‍ക്ക് മുന്നില്‍ അനാവശ്യമായ പാര്‍ക്കിങ്ങുംആള്‍ക്കൂട്ടവും അനുവദിക്കില്ല.

സ്‌കൂള്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണി അതാത് എസ്.എച്ച്.ഒമാര്‍ ഉറപ്പാക്കണം. സ്‌കൂള്‍ വാഹന ഡ്രൈവര്‍, കണ്ടക്ടര്‍, ആയ എന്നിവര്‍ക്കും എസ്.എച്ച്‌.ഒ മാര്‍ക്കും പ്രത്യേക പരിശീലനം നല്‍കും.

രോഗം നിയന്ത്രണ വിധേയമായതിനാലാണ് സ്‌കൂളുകളും കോളജുകളും തുറക്കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Last Updated : Sep 22, 2021, 9:23 PM IST

ABOUT THE AUTHOR

...view details