തിരുവനന്തപുരം:കാലാവധി കഴിഞ്ഞ സി.പി.ഒ റാങ്ക് ലിസ്റ്റ് പുനരുജ്ജീവിപ്പിക്കില്ലെന്ന് പി.എസ്.സി ചെയര്‍മാന്‍ എം.കെ.സക്കീര്‍. എല്ലാ റാങ്ക് ലിസ്റ്റിനും ഒരേ നിയമമാണുള്ളത്. സിപിഒ റാങ്ക് ലിസ്റ്റിന്‍റെ കാലാവധി ഒരു വര്‍ഷമാണ്. കാലാവധി കഴിഞ്ഞ ലിസ്റ്റ് പുനരുജ്ജീവിപ്പിക്കാന്‍ കഴിയില്ല. സുപ്രീം കോടതി ഹൈക്കോടതി വിധികള്‍ ഇത് അനുവദിക്കുന്നില്ലെന്നും സക്കീര്‍ പറഞ്ഞു.
കാലാവധി കഴിഞ്ഞ സിപിഒ റാങ്ക് ലിസ്റ്റ് പുനരുജ്ജീവിപ്പിക്കില്ലെന്ന് പിഎസ്‌സി ചെയര്‍മാന്‍ - സിപിഒ റാങ്ക് ലിസ്റ്റ്
പിഎസ്‌സി റാങ്ക് പട്ടികകളുടെ വലിപ്പം കുറയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന ഉദ്യോഗാര്‍ഥികളുടെ എണ്ണം കുറയ്ക്കുമെന്നും പിഎസ്‌സി ചെയര്‍മാന്‍ എംകെ സക്കീര്‍ പറഞ്ഞു
പി.എസ്.സി റാങ്ക് പട്ടികകളുടെ വലിപ്പം കുറയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന ഉദ്യോഗാര്‍ഥികളുടെ എണ്ണം കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ചിരട്ടിയിലധികം പേരെ ഉള്‍പ്പെടുത്തുന്നത് ഒഴിവാക്കും. മെയിന്‍, സപ്ലിമെന്‍ററി ലിസ്റ്റുകളിലെ എണ്ണമാണ് കുറയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. താഴേക്കുള്ള തസ്തികകളില്‍ ജോയിന്‍ ചെയ്യാത്തവരുടെ എണ്ണം കൂടിയതുകൊണ്ടാണ് ലിസ്റ്റില്‍ അഞ്ച് ഇരട്ടി ഉദ്യോഗാര്‍ഥികളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പി.എസ്.സി ഉദ്യോഗാര്‍ഥികളുടെ എണ്ണം വളരെയധികം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ പരീക്ഷ എഴുതുന്നവരുടെ എണ്ണം കുറവാണ്. അതുകൊണ്ടാണ് സ്‌ക്രീനിംഗ് പരീക്ഷകള്‍ ഏര്‍പ്പെടുത്തിയത്. സ്‌ക്രീനിംഗ് പരീക്ഷകള്‍ അപേക്ഷിക്കുന്ന കാറ്റഗറിയിലേക്ക് മാത്രമാണ് നടത്തുന്നത്. ഇതുമൂലം ഒരു ഉദ്യോഗാര്‍ഥിയുടെ അവസരവും നഷ്ടമാകില്ലെന്നും എം.കെ. സക്കീര്‍ വ്യക്തമാക്കി.